കിഴുവിലം ജി.വി.ആർ.എം യു.പി.സ്കൂൾ വാർഷികം നടന്നു.

IMG-20230306-WA0024

ജി.വി.ആർ.എം.യു.പി.സ്കൂളിൻ്റെ 65 മത് വാർഷികാഘോഷവും മികവുത്സവം കളിയാട്ടം 2023 പൂയം തിരുനാൾ ഗൗരി പാർവ്വതീഭായി തമ്പുരാട്ടി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡൻ്റ് ശ്യാം കൃഷ്ണ അധ്യക്ഷനായി. ചടങ്ങിൽ പ്രഥമാധ്യാപിക ശ്രീജ ഐ പി സ്വാഗതം പറഞ്ഞു. സംസ്കൃതം സ്കോളർഷിപ്പ്, USS സ്കോളർഷിപ്പ് എന്നിവ കരസ്ഥമാക്കിയ കുട്ടികൾക്ക് അവാർഡുകൾ നൽകി.

കിഴുവിലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആർ. ശ്രീകണ്ഠൻ നായർ ചിറയിൻകീഴ് ബ്ലോക്ക് മെമ്പർ എ.എസ്. ശ്രീകണ്ഠൻ ഗ്രാമപഞ്ചായത്ത് അംഗം പ്രസന്ന , ബി.പി.സി. പി.സജി ,
മനേജർ നാരായണൻ പി.സി. എന്നിവർ സംസാരിച്ചു.

മുൻ പ്രഥമാധ്യാപകനായിരുന്ന നാഗപ്പൻ നായരുടെ സ്മരണാർത്ഥം കുടുംബാംഗങ്ങൾ നൽകിയ മൊമെൻ്റോയും ക്യാഷ് അവാർഡും ഏഴാം ക്ലാസിൽ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് വിതരണം ചെയ്തു.മലയാളശാല സാഹിത്യ സാംസ്കാരിക വേദി അവതരിപ്പിച്ച ഓണപ്പാട്ടുകളുടെ അവതരണവും തദവസരത്തിൽ നടന്നു. എസ്.ആർ.ജി.കൺവീനർ രഞ്ജുഷ ടി.പി. നന്ദി പറഞ്ഞു.തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ നടന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!