Search
Close this search box.

സാമൂഹികസ്പർദ്ധ ലക്ഷ്യമാക്കുന്നവരെ കരുതിയിരിക്കണം : വിസ്ഡം യൂത്ത്

IMG-20230306-WA0037

തിരുവനന്തപുരം : ഇന്ത്യയുടെ പൈതൃകത്തെ വിസ്മൃതിയിലാക്കാൻ സ്ഥലനാമങ്ങൾ മാറ്റണമെന്ന ഹർജിയിൽ സുപ്രീംകോടതിയുടെ നിരീക്ഷണം ആശാവഹമാണെന്നും സാമൂഹ്യസ്പർദ്ധ വളർത്താൻ ഇത്തരം ആവശ്യങ്ങളുമായി വരുന്നവരെ കരുതിയിരിക്കണമെന്നും വിസ്ഡം യൂത്ത് തിരുവനന്തപുരം ജില്ലാ നേതൃസംഗമം അഭിപ്രായപ്പെട്ടു.

ഗ്യാസ് സിലിണ്ടർ, ഗാർഹികോപകരണങ്ങൾ തുടങ്ങി നിത്യോപയോഗ സാധനങ്ങൾക്ക് വിലയേറുന്നത് ജനജീവിതം ദു:സ്സഹമാക്കുന്നുവെന്നും വിലക്കയറ്റം നിയന്ത്രിക്കാൻ അധികാരികൾ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
മതാത്മക സദാചാര ബോധത്തെ നിരാകരിച്ചുകൊണ്ട് ലൈംഗിക അരാചകത്വം വളർത്താൻ ശ്രമിക്കുന്നവരെ കരുതിയിരിക്കാനും യുവാക്കളുടെ ക്രിയാശേഷിയെ സാമൂഹിക നൻമക്കും പരിഷ്കരണത്തിനും ഉപയോഗപ്പെടുത്താനുള്ള സംവിധാനങ്ങൾ വളർത്തിയെടുക്കാൻ സമൂഹം ബദ്ധശ്രദ്ധരാകണമെന്നുമുള്ള പ്രമേയം സംഗമം അംഗീകരിച്ചു.

വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് മുസ്തഫ മദനി നേതൃസംഗമം ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഹാറൂൺ വള്ളക്കടവ് അധ്യക്ഷനായി. സംസ്ഥാന സമിതി പ്രതിനിധികളായ അബ്ദുറഹ്മാൻ ചുങ്കത്തറ, മുഹമ്മദ് ഷെബീർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി നസീൽ കണിയാപുരം, സംസ്ഥാന സമിതിയംഗം ത്വാഹ പാലാംകോണം, ജില്ലാ ട്രഷറർ മുഹമ്മദ്ഷാൻ സലഫി, മൂസാഖാൻ കരമന എന്നിവർ സംസാരിച്ചു. വിസ്‌ഡം യൂത്ത് ജില്ലാ സെക്രട്ടറി നസീം അഴിക്കോട് സ്വാഗതവും സൽമാനുൽ ഫാരിസ് നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!