ഞാറയ്ക്കാട്ടുവിളയിൽ ഒപ്പം ചാരിറ്റി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

eiFXCWB12448

കരവാരം പഞ്ചായത്തിൽ ഞാറയ്ക്കാട്ടുവിള കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒപ്പം ചാരിറ്റി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഞാറയ്ക്കാട്ടുവിള അംഗനവാടിയിൽ നടന്ന ക്യാമ്പിൽ നൂറിലധികം ആളുകൾ പങ്കെടുത്തു. നഗരൂർ പോലീസ് സബ് ഇൻസ്പെക്റ്റർ ഇതിഹാസ് താഹ വിശിഷ്ടാതിഥിയായിരുന്നു.

ക്യാമ്പിൽ ബ്ലഡ് പ്രഷർ, ഷുഗർ, കൊളസ്ട്രോൾ എന്നിവയാണ് പ്രധാനമായും പരിശോധിച്ചത്.
കൊറോണയ്ക്ക് ശേഷം തിരിച്ചറിയപ്പെടാതെ കിടക്കുന്ന ജീവിതശൈലി രോഗങ്ങൾ ഉണ്ടാക്കുന്ന ആപത്ത് വർദ്ധിച്ചു വരുന്നതിനാലാണ് ഇത്തരം ഒരു ക്യാമ്പ് സംഘടിപ്പിച്ചതെന്ന് ഒപ്പം ചാരിറ്റിയുടെ സെക്രട്ടറി രവിലാൽ പറഞ്ഞു. കൂടാതെ, കഴിഞ്ഞ അഞ്ച് കൊല്ലങ്ങളായി ചെയ്ത് വരുന്നതുപോലെ, സാമ്പത്തികമായും സാമൂഹ്യമായും പിന്നോക്കം നില്ക്കുന്ന ആളുകളുടെ ഉന്നമനത്തിനായി ആരോഗ്യ വിദ്യാഭ്യാസ കാര്യങ്ങളിലുള്ള ഫലപ്രദമായ ഇടപെടലുകൾ ഒപ്പം ചാരിറ്റി ഇനിയും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!