Search
Close this search box.

യുവകലാസാഹിതി ‘ഗുരുവന്ദനം പരിപാടി’ നടത്തി

IMG-20230306-WA0050

വർക്കല : യുവകലാസാഹിതി വർക്കല മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, “ഗുരു വന്ദനം പരിപാടി” സംഘടിപ്പിച്ചു.

അധ്യാപകനും, കവിയും, പ്രഭാഷകനുമായിരുന്ന പ്രൊഫ. കുമ്മിൾ സുകുമാരന്റെ വസതിയിൽ നടന്ന പരിപാടി ഡോ. എസ്. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.

‘ഗുരുശിഷ്യ പാരസ്പര്യത്തിൽ വിള്ളൽ സംഭവിച്ചുകൊണ്ടിരിക്കുന്ന വർത്തമാനകാലത്ത് ആദരണീയ വ്യക്തിത്വങ്ങളെ അനുസ്മരിക്കുന്നതിനും പുതുതലമുറയ്ക്ക് അറിവു പകർന്നു നൽകുന്നതിനും ഏറെ പ്രസക്തിയുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കുമ്മിൾ സാറിന്റെ അധ്യാപനചാതുര്യവും പ്രസംഗപാടവവും അനുകരണീയമാണെന്ന് അദ്ദേഹം പറഞ്ഞു.യുവകലാസാഹിതിയുടെ ‘ഗുരുവന്ദനം പരിപാടി’ ഏറെ മാതൃകാപരവും അഭിനന്ദനാർഹവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

യുവകലാസാഹിതി വർക്കല മണ്ഡലം പ്രസിഡന്റ് ഷോണി ജി. ചിറവിള അധ്യക്ഷത വഹിച്ചു. ഡോ. ബി. ഭുവനേന്ദ്രൻ. ഡോ. എം. ജയരാജു, എം. സഞ്ജീവ്, വി മണിലാൽ ചെറുന്നിയൂർ ബാബു, കേണൽ എസ്. ജയകുമാർ, സന്ധ്യ കെ. എസ്, ദീപു കെ.എസ്, ബാലകൃഷ്ണൻ, സുജാതൻ കെ.അയിരൂർ, മുബാറക്ക് റാവുത്തർ എന്നിവർ സംസാരിച്ചു. മണിലാൽ വർക്കല, ജി. മനോഹർ, ഇടവ ഉണ്ണി, ഷീബാ ശ്രീകുമാർ, ചെറുന്നിയൂർ സിന്ധു എന്നിവർ പ്രൊഫ. കുമ്മിൾ സുകുമാരൻ സാറിന്റെ ഗാനങ്ങൾ ആലപിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!