പഴകുറ്റി പാലത്തിൽ ടാറിംഗ്: നാളെ മുതൽ ഗതാഗതം നിരോധിച്ചു

images (28)

പഴകുറ്റി-മംഗലപുരം റോഡ് നവീകരണത്തിന്റെ ഭാഗമായി പഴകുറ്റി പാലത്തിൽ ടാറിംഗ് നടത്തുന്നതിനാൽ പാലത്തിലൂടെയുള്ള ഗതാഗതം നാളെ (മാർച്ച് ഏഴ്) മുതൽ നിരോധിച്ചതായി കെ.ആർഎഫ്.ബി തിരുവനന്തപുരം ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

പഴകുറ്റിയിൽ നിന്നും വെമ്പായം ഭാഗത്തേക്ക് പോകേണ്ടവർ പഴകുറ്റി-കല്ലമ്പാറ-വാളിക്കോട് നിന്നും വലതുഭാഗത്തേക്ക് തിരിഞ്ഞ്, ചെന്തിപ്പൂര് ചെന്ന് വീണ്ടും വലതുതിരിഞ്ഞ്, പൂവത്തൂർ സ്‌കൂൾ-ഇരിഞ്ചയം പാൽ സൊസൈറ്റി വന്ന് പഴകുറ്റി-വെമ്പായം റോഡ് വഴിയും വെമ്പായത്ത് നിന്ന് വരുന്നവർ ഇരിഞ്ചയം ജംഗ്ഷനിൽ നിന്ന് ഇടതു തിരിഞ്ഞ്, മീൻമൂട് കൈതാക്കാട് വലതുതിരിഞ്ഞ്, ഉണ്ടപ്പാറ വഴി താന്നിമൂട് ജംഗ്ഷൻ വഴിയും യാത്ര ചെയ്യേണ്ടതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!