അശാസ്ത്രീയമായ പരീക്ഷാ ടൈം ടേബിൾ പുന:പരിശോധിക്കുക : കെപിഎസ്ടിഎ

IMG-20230309-WA0020

തീർത്തും അശാസ്ത്രീയവും വിദ്യാർത്ഥികളെയും അധ്യാപകരേയും വലയ്ക്കുന്ന തരത്തിലുള്ളതുമായ വാർഷിക പരീക്ഷ ടൈം ടേബിൾ പുന:പരിശോധിക്കുക, ഉച്ച ഭക്ഷണത്തിനുള്ള തുക വർദ്ധിപ്പിക്കുക, കുടിശ്ശിക ഉടൻ അനുവദിക്കുക, ഫിക്സേഷൻ നടപടികൾ ഉടൻ പൂർത്തിയാക്കുക, മുഴുവൻ അധ്യാപകർക്കും നിയമനാംഗീകാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെപിഎസ്ടിഎ ആറ്റിങ്ങൽ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് പടിക്കൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

ഉപജില്ലാ പ്രസിഡന്റ് റ്റി.യു. സഞ്ജീവ് അധ്യക്ഷനായ യോഗം സംസ്ഥാന നിർവ്വാഹക സമിതി അംഗം ആർ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ പ്രദീപ് നാരായൺ, ഒ.ബി. ഷാബു, വി.പി. സുനിൽകുമാർ, വി. വിനോദ്, സി.എസ്. വിനോദ്, പി. രാജേഷ്, ആർ.എ. അനീഷ് തുടങ്ങിയവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!