മാനവ മൈത്രി സമ്മേളനം നാളെ

eiGFX1K55055

തിരുവനന്തപുരം : വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘മതം മാനവ മൈത്രിക്ക്, തീവ്രവാദം മാനവ നാശത്തിന് ‘ എന്ന പ്രമേയത്തിൽ മാനവ മൈത്രി സമ്മേളനം നടത്തും. നാളെ (വെള്ളിയാഴ്ച)വൈകിട്ട് 4.30ന് തിരുവനന്തപുരം ഗാന്ധിപാർക്കിലാണ് സമ്മേളനം നടത്തുക.

പരസ്പര സ്നേഹത്തോടെ വർത്തിക്കേണ്ട മനുഷ്യർ മതങ്ങളുടെ പേരും പറഞ്ഞ് ഭിന്നിക്കുകയും വർഗീയതയും തീവ്രവാദവും ഭീകരവാദവും വർഗീയ വർധിക്കുന്ന വാർത്തമാന കാലത്ത് ജനങ്ങളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. പൊതുപ്രഭാഷണങ്ങൾ, സെമിനാറുകൾ, അയൽക്കൂട്ടങ്ങൾ, സിമ്പോസിയങ്ങൾ തുടങ്ങിയവ കാമ്പയിന്റെ ഭാഗമായി നടക്കും.

മാർച്ച് 10 വെള്ളിയാഴ്ച വൈകിട്ട് 4.30 മുതൽ ആരംഭിക്കുന്ന മാനവമൈത്രീ സമ്മേളനത്തിൽ
തിരുവനന്തപുരം ഓർത്തൊഡോക്സ് ക്രിസ്ത്യൻ സ്റ്റുഡന്റ്‌സ് സെന്റർ ഡയറക്ടർ ഫാദർ സജി മേക്കാട്ട്, ജ്യോതിർഗമയ ഫൗണ്ടേഷൻ ചെയർമാൻ അജയ്കുമാർ, തിരുവനന്തപുരം സലഫി മസ്ജിദ് മുൻ ഇമാം മുജാഹിദ് ബാലുശ്ശേരി എന്നിവർ പ്രഭാഷണങ്ങൾ നടത്തും. വിസ്‌ഡം തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ നസീർ വള്ളക്കടവ്, ജില്ലാ സെക്രട്ടറി നസീർ മുള്ളിക്കാട് എന്നിവർ പങ്കെടുക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!