സൗഹൃദ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ നേതൃത്വത്തിൽ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് നടത്തി.

eiA2OZ238223

കല്ലമ്പലം : സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷൻ പ്രദേശത്തെ ജനങ്ങൾക്കായി ആറ്റിങ്ങൽ അഹല്യ കണ്ണാശുപത്രിയും സൗഹൃദ പാലിയേറ്റീവ് കെയർ യൂണിറ്റും സംയുക്തമായി നടത്തിയ സൗജന്യ നേത്ര പരിശോധനാ ക്യാമ്പിൽ നൂറിൽ അധികം രോഗികൾ പങ്കെടുത്തു.

അർഹരായവർക്ക് സൗജന്യ മരുന്നുകളും സൗജന്യ നിരക്കിൽ കണ്ണടകളും വിതരണം ചെയ്തു. ക്യാമ്പിൽ തിമിര ശസ്ത്രക്രിയ ആവശ്യമായി കണ്ടെത്തിയവർക്ക് ഇൻഷുറൻസ് പരിരക്ഷയോടെ തുടർചികിത്സയ്ക്ക് ഉള്ള സംവിധാനം നിർദേശിക്കുകയും ചെയ്തു.

അഹല്യ ഫൌണ്ടേഷൻ ഡോക്ടർ വിഷ്ണു സോമരജ് പിള്ള, പബ്ലിക് റിലേഷൻ ഓഫീസർ നിഹാൽ എം, സാങ്കേതിക പ്രവർത്തകരായ അർച്ചന ജി. എസ്‌., സൂര്യ എസ്‌. ആർ., ബിജോയ് ജെ. കെ. എന്നിവരും സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികളായ പി. എൻ. ശശിധരൻ, ഖാലിദ് പനവിള, എ.സൈനുലാബിദീൻ, അറഫ റാഫി,ജി. ശ്രീകുമാർ, സുനിൽകുമാർ, അജയകുമാർ, ഷാജഹാൻ, സോമശേഖരൻ നായർ, ഹസീന, ഷാഹിന, ലിജി, നജീമയും ക്യാമ്പിന് നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!