Search
Close this search box.

രംഗപ്രഭാതിൽ വനിതാദിനം ആഘോഷിച്ചു

IMG-20230311-WA0038

വെഞ്ഞാറമൂട് : രംഗപ്രഭാതിൽ വനിതാദിനം ആഘോഷിച്ചു.രംഗപ്രഭാത് പ്രസിഡന്റ് കെ എസ് ഗീത അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മഹിളാ സമഖ്യ സൊസൈറ്റിയുടെ അസോസിയേറ്റ് ഡയറക്ടർ രമാദേവി മുഖ്യപ്രഭാഷണ൦ നടത്തി. രാജീവ് വെഞ്ഞാറമൂട് സ്വാഗത൦ ആശ൦സിച്ചു.

തുടർന്ന് ശ്രീശങ്കര കോളേജിലെ മലയാള വിഭാഗ൦ മേധാവി ഇന്ദു ലക്ഷമി രചനയു൦ സ൦വിധാനവു൦ നിർവ്വഹിച്ച് ര൦ഗപ്രഭാത് അവതരിപ്പിച്ച ശുദ്ധിപുരാണ൦ എന്ന നാടക൦ അവതരിപ്പിച്ചു.

നൂറ്റാണ്ടുകളായി സ്ത്രീകളുടെ മേൽ അടിച്ചേൽപ്പിക്കപ്പെട്ട ഭാരമാണ് കന്യകാത്വം. അടക്കവും ഒതുക്കവുമുള്ള പെണ്ണ് എന്ന സങ്കല്പത്തിന്റെയും പെണ്ണെന്ന പേരിലടിച്ചേൽപ്പിക്കപ്പെടുന്ന എല്ലാ വിലക്കുകളുടെയും ഉറവിടം കന്യകാത്വമാണ്.
ഇന്നത്തെ കാലത്തിന് സമാന്തരമായ എന്നാൽ ശുദ്ധി എന്ന് പേരുള്ള ഒരാചാരം നിലനിൽക്കുന്ന കാലത്തെയാണ് നാടകം അവതരിപ്പിക്കുന്നത്. സ്ത്രീകളുടെ മാത്രം ബാധ്യതയായ പരിശുദ്ധി അളക്കുകയും അത് നിറം മാറ്റത്തിലൂടെ സൂചിപ്പിക്കുകയും ചെയ്യുന്ന ശുദ്ധി അണിയാൻ സ്ത്രീകൾ നിർബന്ധിതരാകുകയും അല്ലാത്തവർ സാമൂഹിക ബഹിഷ്കരണം നേരിടേണ്ടി വരികയും ചെയ്യുന്നതാണ് പ്രമേയം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!