ലിറ്ററിന് 1250 രൂപ വരെ, ബൈക്കിൽ കടത്തിയ ചാരായവുമായി യുവാവ് വാമനപുരം എക്സൈസിന്റെ പിടിയിൽ

ei4SSD947167

വാമനപുരം : ഒരു ലിറ്റർ ചാരായത്തിന് 1000 രൂപ മുതൽ 1250 രൂപ വരെ വിലയ്ക്ക് ആവശ്യക്കാർക്ക് എത്തിച്ചു കൊണ്ടിരുന്നയാളെ വാമനപുരം എക്സൈസ് പിടികൂടി. പനവൂർ മൂന്നാനക്കുഴി മലമുകൾ തടത്തരികത്ത് വീട്ടിൽ രാജേഷിനെയാണ് അറസ്റ്റ് ചെയ്തത്.

വാമനപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി. മോഹൻകുമാറിന്റെ നേതൃത്വത്തിൽ തേമ്പാമൂട് മണ്ണയം ഭാഗത്ത് നടത്തിയ വാഹന പരിശോധനയിൽ 5 ലിറ്റർ ചാരായം KL-01-AM-6271 നമ്പർ ഹീറോ ഹോണ്ട പാഷൻ പ്ലസ് ബൈക്കിൽ കടത്തിക്കൊണ്ടുവന്ന പ്രതിയെ പിടികൂടുകയായിരുന്നു.

ഒരു ലിറ്ററിന്റെ മിനറൽ വാട്ടർ കുപ്പികളിലാണ് ചാരായം സൂക്ഷിച്ചിരുന്നത്. ചാരായ വിൽപ്പന നടത്തിയതിനും ചാരായ വാറ്റിൽ ഏർപ്പെട്ടതിനും വാമനപുരം റേഞ്ചിൽ രജിസ്റ്റർ ചെയ്ത രണ്ട് അബ്കാരി കേസുകളിലെ പ്രതിയായ രാജേഷിനെ ആദ്യമായാണ് തൊണ്ടി സഹിതം അറസ്റ്റ് ചെയ്യുന്നത്.നെടുമങ്ങാട് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായ രാജേഷ് ഓട്ടോ ഓടിക്കുന്ന മറവിലും ചാരായക്കടത്തിൽ ഏർപ്പെട്ടിരുന്നു.

പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടറെ കൂടാതെ പ്രിവന്റീവ് ഓഫീസർമാരായ സുരേഷ് ബാബു, സതീഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സജീവ് കുമാർ, ലിബിൻ,ഹാഷിം, ഷിജിൻ വനിതാ സിവിൽ എക്സൈസ് ഓഫീസർ ബിസ്മി എന്നിവരും ഉണ്ടായിരുന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!