പാലച്ചിറ ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ ലൈറ്റ് സ്ഥാപിക്കണം: സി.പി.ഐ

ei4POU713672

വർക്കല : നാല് പ്രധാന റോഡുകൾ കൂടിച്ചേരുന്ന പാലച്ചിറ ജംഗ്ഷനിൽ അടിയന്തരമായി “ട്രാഫിക് സിഗ്നൽ ലൈറ്റ്” സ്ഥാപിച്ച് വർദ്ധിച്ചുവരുന്ന റോഡപകടങ്ങൾ ഒഴിവാക്കണമെന്ന് സി.പി.ഐ പാലച്ചിറ ബ്രാഞ്ച് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

ശിവഗിരി എസ്.എൻ കോളേജ്, നഴ്സിംഗ് കോളേജ്, വിവിധ സ്കൂളുകൾ, കെ.എസ്.ഇ.ബി ഓഫീസ്, പോസ്റ്റ് ഓഫീസ്, ആരാധനാലയങ്ങൾ, മറ്റനേകം കച്ചവട സ്ഥാപനങ്ങൾ തുടങ്ങി വിവിധ ഇടങ്ങളിലേക്ക് നിത്യേന എത്തിച്ചേരുന്ന 100 കണക്കിന് വിദ്യാർത്ഥികളും പൊതുജനങ്ങളും പാലച്ചിറ ജംഗ്ഷനിൽ വന്ന് റോഡ് മുറിച്ചു കടക്കാനാകാതെ വിഷമിക്കുന്നത് നിത്യ കാഴ്ചയാണ്.

ട്രാഫിക് സിഗ്നൽ ലൈറ്റ് ഇല്ലാത്തതുമൂലം അമിത വേഗതയിൽ എത്തുന്ന വാഹനങ്ങൾ ഇടിച്ച് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും പരിക്കേൽക്കുന്നത് നിത്യസംഭവമായി മാറിരിക്കുകയാണ്. ട്രാഫിക് സിഗ്നൽ ലൈറ്റ് സ്ഥാപിച്ച് ട്രാഫിക് വാർഡനെ നിയമിക്കുകയാണ് ഇതിന് ഏക പോംവഴിയെന്ന് യോഗം അഭിപ്രായപ്പെട്ടു.

സി.പി.ഐ ആറ്റിങ്ങൽ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ചെറുന്നിയൂർ ബാബു മുഖ്യപ്രഭാഷണം നടത്തി. ചെറുന്നിയൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പാലച്ചിറ ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി റാബിയ. എം, ശശിധരൻ, ഇ.നൂറുദ്ദീൻ, ജി. സാംബശിവൻ, യു. ഇസ്മായിൽ, സുധർമ്മ. എസ്, കൃഷ്ണമ്മ എന്നിവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!