ഇരുചക്രവാഹനം തടഞ്ഞ് നിർത്തി ദമ്പതികളെ ആക്രമിച്ച കേസിലെ പ്രതി അയിരൂരിൽ അറസ്റ്റിൽ

eiIFKW16741

ഇരുചക്രവാഹനം തടഞ്ഞ് നിർത്തി ദമ്പതികളെ ആക്രമിച്ച കേസിലെ പ്രതി അയിരൂരിൽ അറസ്റ്റിൽ .

ചെമ്മരുതി സ്വദേശി സുജിത് ആണ് പിടിയിലായത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 5 ന് രാത്രി 7 മണിയോടെയാണ് സംഭവം. ഇടവ അംബേദ്കർ കോളനിയിൽ രമേശനെയും ഭാര്യ സുലേഖയെയും ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കവെയാണ് സുഹൃത്ത് കൂടിയായ സുജിത് വാഹനം തടഞ്ഞു നിർത്തി മർദ്ധിച്ചത്. തന്റെ വാഹനം ഓടിക്കുവാൻ സുജിത്തിന് നൽകാത്തതിലുള്ള വൈരാഗ്യമാണ് ഇതിന് പിന്നിൽ എന്നാണ് രമേശന്റെ മൊഴി.

വാഹനം തടഞ്ഞുനിർത്തിയശേഷം കയ്യിൽ കരുതിയിരുന്ന ബിയർ കുപ്പി കൊണ്ട് രമേശന്റെ കണ്ണിന്റെ ഭാഗത്ത് അടിക്കുകയും തറയിൽ വീണ രമേശനെ മർദ്ധിക്കുന്നത് കണ്ട ഭാര്യ സുലേഖ ബോധരഹിതയാവുകയും നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി ഇവരെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിലും തുടർന്ന് കണ്ണാശുപത്രിയിലും ചികിത്സ തേടിയെങ്കിലും ഇടത് കണ്ണിന് ഗുരുതരമായ പരിക്ക് സംഭവിക്കുകയും കാഴ്ച്ച നഷ്ടമാവുകയൂം ചെയ്യുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.

സംഭവശേഷം ഒളിവിൽ പോയ പ്രതിയെ അയിരൂർ പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടുകയായിരുന്നു. ഇയാളെ വർക്കല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!