Search
Close this search box.

പാലച്ചിറയിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

eiIWMYT26894

വർക്കല : പാലച്ചിറയിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പാലച്ചിറ ജംഗ്ഷനിൽ ഇറച്ചിക്കട നടത്തുന്ന പാലച്ചിറ ദരശുവിള വീട്ടിൽ മുഹമ്മദ് അനസ് (46) ആണ് മരിച്ചത്.

ഇന്ന് വൈകുന്നേരം മൂന്നര മണിയോടെ പാലച്ചിറ കാറാത്തലയിലാണ് അപകടം നടന്നത്. എതിർ ദിശയിൽ വന്ന സ്വകാര്യ ബസ്സും അനസ് സഞ്ചരിച്ചു വന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ അനസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഷാഹിദ (ഭാര്യ), ബദറുദ്ദീൻ (പിതാവ്), സൈനബ (മാതാവ്), അൽത്താഫ്, മുസമ്മിൽ (മക്കൾ) (ഇരുവരും വിദ്യാർത്ഥികൾ)

ഖബറടക്കം തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് പാലച്ചിറ വലിയപള്ളി ഖബർസ്ഥാനിൽ നടക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!