മാടൻവിള ഷംസുൽ ഇസ്ലാം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വാർഷികാഘോഷവും പ്രതിഭസംഘവും

IMG-20230311-WA0022

അഴൂർ : മാടൻവിള ഷംസുൽ ഇസ്ലാം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വാർഷികാഘോഷവും പ്രതിഭകൾക്കുള്ള സമ്മാനദാന ചടങ്ങും സംഘടിപ്പിച്ചു.പ്രതീക്ഷ 2023 എന്ന പേരിലായിരുന്നു സ്കൂളിൻ്റെ 31-ാം വർഷികാഘോഷപരിപാടികൾ സംഘടിപ്പിച്ചത്.

സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടി പെരുമാതുറ മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി ബഷറുള്ള ഉദ്ഘാടനം ചെയ്തു.

ഷംസുൽ ഇസ്ലാം ട്രസ്റ്റ് പ്രസിഡൻ്റ് സുൽഫി അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാന അധ്യാപിക ഷൈബ ടീച്ചർ സ്വാഗതം ആശംസിച്ച ചടങ്ങിൽ അധ്യാപിക സൗമ്യ പ്രതിഷ് വാർഷിക റിപ്പോർട്ട് അവതരണം നടത്തി.

വിദ്യാദർശൻ സംസ്ഥാന തലത്തിൽ നടത്തിയ പരീക്ഷയിൽ മൂന്നാം റാങ്ക് സ്കൂൾ കരസ്ഥമാക്കുകയും ബെസ്റ്റ് പെർഫോമൻസ് അവാർഡ് നേടുകയും ചെയ്തു. 8 ഉന്നത വിജയം നേടിയ വിദ്യാർത്ഥി പ്രതിഭകളെ പെരുമാതുറ മുസ്ലിം ജമാഅത്ത് പ്രസിഡൻ്റ് നസീർ മെമൻ്റോകളും സർട്ടിഫിക്കറ്റുകളും നൽകി ആദരിച്ചു.

സ്കൂൾ മാനേജർ മുഹമ്മദ് ഇഖ്ബാൽ, ഷംസുൽ ഇസ്ലാം ട്രസ്റ്റ് ജനറൽ സെക്രട്ടറി ഷെഹിൻ നൗഷാദ്, ട്രസ്റ്റ് ട്രഷറർ സാജിദ്, റുക്സാന ടീച്ചർ, സഫീർ, അൻസാർ മാടൻവിള തുടങ്ങിയവർ സംസാരിച്ചു. പൊതുസമ്മേളനത്തിന് ശേഷം സ്കൂൾ വിദ്യാർത്ഥികളുടെ കലാ മത്സരങ്ങളും നടന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!