പുളിമാത്ത് : പൊരുന്തമൺ എസ്.എൻ.വി.യു.പി സ്കൂളിന്റെ 59-മത് വാർഷികം സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് നിഷ. പി. എസ്സിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ ഹെഡ്മിസ്ട്രസ് ജാസ്മിൻ ഇ. കെ സ്വാഗതം ആശംസിച്ചു.
അനു. ജി. നായർ റിപ്പോർട്ട് അവതരണം നടത്തി. ഗോപകുമാരൻപിള്ള എച്ച്. അഞ്ജന (സ്റ്റാഫ് സെക്രട്ടറി )എന്നിവർ സംസാരിച്ചു.
അദ്ധ്യാപകരും, പിടിഎ അംഗങ്ങളും ചേർന്ന് അവാർഡ്ദാനവും ട്രോഫി വിതരണവും നടത്തി.
 
								 
															 
								 
								 
															 
															 
				

