ആറ്റിങ്ങൽ പൂവൻപാറ ആറ്റിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

eiI3U3C26250

ആറ്റിങ്ങൽ : ആറ്റിങ്ങൽ പൂവൻപാറ ആറ്റിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.കടയ്ക്കൽ ഇടത്തറ സ്വദേശിയായ ശശിധരന്റെ (64) മൃതദേഹമാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. ഇദ്ദേഹത്തെ കഴിഞ്ഞ ശനിയാഴ്ച മുതൽ കാണാനില്ല എന്ന് കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

ഇന്ന് രാവിലെ 8 മണിയോടെയാണ് ആറ്റിൽ മൃതദേഹം കണ്ടത്. 2 ദിവസം പഴക്കം ഉണ്ടെന്നാണ് പ്രാഥമിക വിവരം. വഴിയാത്രക്കാരൻ മൃതദേഹം കണ്ട് തൊട്ടടുത്തുള്ള ആറ്റിങ്ങൽ ഫയർ ഫോഴ്‌സിനെ അറിയിക്കുകയായിരുന്നു.

ആറ്റിങ്ങൽ ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥരെത്തി മൃതദേഹം കരയ്ക്കെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!