ആലംകോട് മുസ്ലിം ജമാഅത്തിൽ മാർച്ച്‌ 14 മുതൽ മതവിജ്ഞാന സദസും സനദ് ദാനവും ദുആ മജ്‌ലിസും

ei7NMXV17506

ആലംകോട് മുസ്ലിം പള്ളി ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മതവിജ്ഞാന സദസും അസ്സയ്യിദ് ഉദാറത്ത് പൂക്കോയ തങ്ങൾ ഹിഫ്ളുൽ ഖുർആൻ കോളേജിലെ സനദ് ദാനവും ദുആ മജ്‌ലിസും മാർച്ച് 14 മുതൽ 20 വരെ ആലംകോട് പള്ളിയങ്കണത്തിൽ നടക്കും.

പതിനാലാം തീയതി വൈകുന്നേരം 7 മണിക്ക് ജമാഅത്ത് പ്രസിഡൻറ് നിജാസ് എസ് അധ്യക്ഷത വഹിക്കുന്ന സദസ്സിൽ ആലംകോട് ജമാഅത്ത് ചീഫ് ഇമാം ഷംസുദ്ദീൻ നഈമി ഉദ്ഘാടനം നിർവഹിക്കും.
തുടർന്ന് ഡോ ജുനൈദ് ജൗഹരി അൽ അസ്ഹരി മത പ്രഭാഷണം നടത്തും.

മാർച്ച്‌ 15ന് എം ബാവ മൗലവി അങ്കമാലി, 16ന് അബ്ദുൽ വഹാബ് നഈമി കൊല്ലം, 17ന് ഡോ മുഹമ്മദ് ഫാറൂഖ് നഈമി,18ന് മുനീർ ഹുദവി വിളയിൽ, 19ന് ഹംസ മിസ്ബാഹി ഓടപടവ് തുടങ്ങിയവർ മത പ്രഭാഷണങ്ങൾ നടത്തും.

മാർച്ച് 20ന് വൈകുന്നേരം 7 മണി മുതൽ സനദ് ദാനവും ദുആ മജ്‌ലിസും നടത്തും. സയ്യിദ് അബ്ദുറഹ്മാൻ ഇമ്പിച്ചിക്കോയ അൽബുഖാരി ബായാർ തങ്ങൾ നേതൃത്വം നൽകും.

സനദ് ദാന പ്രഭാഷണം ഹിഫ്ളുൽ ഖുർആൻ കോളേജ് പ്രിൻസിപ്പാൾ ഹാഫിള് അബ്ദുല്ല നഈമി നിർവഹിക്കും.ജമാഅത്ത് ഭാരവാഹികൾ, മതപണ്ഡിതന്മാർ തുടങ്ങിയവർ പങ്കെടുക്കും

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!