കരിച്ചാറ സൗഹൃദവേദി വാർഷികാഘോഷം

Attingal vartha_20261005_192959_0000

കണിയാപുരം: കരിച്ചാറ സൗഹൃദവേദിയുടെ ഒമ്പതാമത് വാർഷികാഘോഷം വിവിധ പരിപാടികളോടെ നടന്നു.

കരിച്ചാറ ശ്രീ ഭഗവതിക്ഷേത്രം ആഡിറ്റോറിയത്തിൽ നടന്ന വാഷികാഘോഷത്തിൽ ‘സ്പർശം’ചികിത്സാസഹായ വിതരണം, സ്നേഹാദരം, പ്രതിഭാ സംഗമം, ആരോഗ്യ ബോധവത്ക്കരണ ക്ലാസ് , ലഹരിക്കെതിരെ ജാഗ്രതാസദസ്സ് ,പപ്പറ്റ് ഷോ, സാംസ്കാരിക സമ്മേളനം, ഗാനസന്ധ്യ തുടങ്ങിയ പരിപാടികൾ നടന്നു. കരിച്ചാറ സൗഹൃദവേദി പ്രസിഡന്റ് പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചചടങ്ങിൽ ജനറൽ സെക്രട്ടറി അമീർ കണ്ടൽ സ്വാഗതം ആശംസിച്ചു.

 

അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അർച്ചന ആർ ഉദ്ഘാടനം ചെയ്തു. പ്രവാസി വ്യവസായിയും ലോക കേരളസഭമെമ്പറുമായ അഡ്വ. സിറാജുദ്ദീൻ മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിൻ പള്ളിപ്പുറം , വികസന സമിതി സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അക്ബർ കടവിൽ , വാർഡ് മെമ്പർ നൗഫ സജീർ , ഖാദർ കരിച്ചാറ തുടങ്ങിയവർ സംസാരിച്ചു

ആരോഗ്യ ബോധവത്ക്കരണ ക്ലാസ് റിട്ട. ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഷർമദ് ഖാൻ നയിച്ചു. ലഹരിക്കെതിരെയുള്ള ജാഗ്രതാസദസിൽ പാവനാടക കലാകാരൻ സുനിൽ പട്ടിമറ്റത്തിന്റെ പപ്പറ്റ് ഷോയും അരങ്ങേറി.

സ്നേഹാദരം ചടങ്ങിൽ ക്ഷീര കർഷകൻ രമേശൻ , കർഷക തൊഴിലാളി അസുമാ ബീവി, പഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങൾ, വിവിധ കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് പിഎച്ച്ഡി കരസ്ഥമാക്കിയ ശിവപ്രസാദ്, ദർശന, വിവിധ പരീക്ഷകളിലും കലാകായിക രംഗത്തും മികച്ച വിജയംനേടിയ വിദ്യാർത്ഥികൾ എന്നിവരെ ആദരിച്ചു. വൈകുന്നേരം നടന്ന കരിച്ചാറ മ്യൂസിക് ടീമിന്റെ ഗാനസന്ധ്യയിൽ അസിം കരിച്ചാറ, അഡ്വ ലേഖ, അൻസാരി ചെറുകായൽക്കര,സുനിത സിറാജ്, മിനി പള്ളിപ്പുറം, സുരാജ്, സിമി കടവിൽ, നിദ ഫാത്തിമ,സുബിൻ തുടങ്ങിയവർ ഗാനങ്ങളവതരിപ്പിച്ചു

എ എ ജമീൽ,സത്യൻ, സുകുമാരൻ കുട്ടി, പ്രദീപ്,സുധീർ,ബിജു, സക്കീർ ,ജിജിത്ത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!