Search
Close this search box.

വർക്കലയിൽ ട്രെയിൻ തട്ടി മണമ്പൂർ സ്വദേശിനി മരണപ്പെട്ടു.

eiA3L3V90142

വർക്കല : വർക്കലയിൽ ട്രെയിൻ തട്ടി മണമ്പൂർ സ്വദേശിനി മരണപ്പെട്ടു. മണമ്പൂർ പിഎച്ച്സിക്ക് സമീപം അഭാ നിവാസിൽ സുപ്രഭ(63)യാണ് മരണപ്പെട്ടത്. ഇന്ന് പകൽ 11.50ഓടെയാണ് സംഭവം.

അമൃതസർ കൊച്ചുവേളി ട്രെയിൻ വർക്കല സ്റ്റേഷനിൽ എത്തിയപ്പോൾ ആണ് അപകടം. കൊച്ചുവേളി ട്രെയിനിന് വർക്കല സ്റ്റോപ്പ് ഇല്ല. റെയിൽവേ സ്റ്റേഷനിലെ ഒന്നമാത്തെ പ്ലാറ്ഫോമിൽ നിന്ന് ഇറങ്ങി ട്രാക്ക് ക്രോസ്സ് ചെയ്ത് രണ്ടാമത്തെ പ്ലാറ്റ് ഫോമിൽ കയറുന്നതിന് മുന്നേ പാഞ്ഞെത്തിയ ട്രെയിൻ ഇടിക്കുകയുമായിരുന്നു. ട്രെയിൻ നിർത്തിയെങ്കിലും ദേഹം ചിന്നി ചിതറിയിരുന്നു.

ബാഗിൽ ഉണ്ടായിരുന്ന ഐഡി കാർഡിൽ നിന്ന് മേൽവിലാസം കണ്ടെത്തി ആളെ തിരിച്ചറിഞ്ഞ് വർക്കല പോലീസ് തുടർനടപടികൾ സ്വീകരിക്കുകയായിരുന്നു.
മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്

മക്കൾ: അഭാ, അഭിൻ , അഭിജിത്ത് , അഭില

https://www.facebook.com/attingalvartha/videos/771326600773659

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!