എംവി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ മാർച്ച് 17ന് ആറ്റിങ്ങലിൽ

ei0SU1398381

 

എംവി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ മാർച്ച് 17 വെള്ളിയാഴ്ച രാവിലെ ആറ്റിങ്ങലിൽ എത്തുന്നു.

രാവിലെ 9 മണിക്ക് ജനകീയ പ്രതിരോധ ജാഥയ്ക്ക് ആറ്റിങ്ങലിൽ സ്വീകരണം നൽകും. കാസർഗോഡ് നിന്ന് ഫെബ്രുവരി 20ന് ആരംഭിച്ച യാത്രമാർച്ച് 18നാണ് അവസാനിക്കുക. മാർച്ച് 17ന് ആറ്റിങ്ങലിൽ എത്തുന്ന ജാഥയ്ക്ക് ഗംഭീര വരവേൽപ്പ് നൽകാനാണ് ആറ്റിങ്ങൽ സി പി ഐ എം മണ്ഡലം കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.

സി എസ് സുജാത, എം സ്വരാജ്, ജെയ്ക്ക് സി തോമസ്, കെ.ടി ജലീൽ, പി കെ ബിജു തുടങ്ങിയവർ ജാഥ അംഗങ്ങൾ ആകും. ആറ്റിങ്ങലിലെ സ്വീകരണം വലിയ വിപുലമായ പരിപാടികളോടുകൂടി നടത്തപ്പെടുമെന്ന് സംഘാടകസമിതി ചെയർമാനായ ഒ എസ് അംബികയും ജനറൽ കൺവീനർ ആയ ബി സത്യനും അറിയിച്ചു.

നവ കേരള സൃഷ്ടിക്കായി ജാഥയിൽ ഏവരും ഒരുമിച്ച് കൈകോർക്കണം എന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ. രാമു പറഞ്ഞു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!