ഉൽസവഘോഷയാത്രക്ക് നേതാജി ഗ്രന്ഥശാല സ്വീകരണം നൽകി.

IMG-20230314-WA0057

ആറ്റിങ്ങൽ,ഇരട്ടപ്പന, തമ്പുരാൻക്ഷേത്ര മഹോൽസവ ഘോഷയാത്രക്ക് നേതാജി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. കവി രാധാകൃഷ്ണൻ കുന്നുംപുറംചടങ്ങിന് ഭദ്രദീപം കൊളുത്തി.

പ്രസിഡന്റ് അനിൽ കുമാർ പി അദ്ധ്യക്ഷനായി. ദാഹജലം, മധുരം എന്നിവ വിതരണം ചെയ്തു.

ചെറുവള്ളിമുക്ക് അയ്യരുമഠം ക്ഷേത്രത്തിൽ നിന്നു മാണ് ഘോഷയാത്ര ആരംഭിച്ചത്. ഫ്യൂഷൻ മ്യൂസിക് , തെയ്യം, ചെണ്ടമേളം, നിശ്ചല ദൃശ്യങ്ങൾ എന്നിവ യാത്രയുടെ ഭാഗമായി. സ്വീകരണചടങ്ങിൽ
സെക്രട്ടറി ഗിരി കെ എസ്,ഭാരവാഹികളായ വിജയകുമാർ ജി, ഗിരീഷ്കുമാർ വി,
മനു കെ എസ്, അശോകൻ ബി, ശരത്ത്, ഭബിൻ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!