മുടപുരം എൻ.ഇ.എസ് ബ്ലോക്ക് ജംഗ്ഷനിൽ ഇ.നൗഷാദിനെ അനുസ്മരിച്ചു

IMG-20230314-WA0059

മുടപുരം: സി.പി.ഐ കിഴുവിലം ലോക്കൽ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറിയും എ.ഐ.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന ഇ .നൗഷാദിന്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് സി.പി.ഐ കിഴുവിലം ലോക്കൽ കമ്മിറ്റി മുടപുരം എൻ.ഇ.എസ് ബ്ലോക്ക് ജംഗ്ഷനിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു.

വി.ശശി .എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ടി.സുനിൽ അധ്യക്ഷത വഹിച്ചു.

സി.പി.എം ഏരിയ സെന്റർ അംഗം ജി.വേണുഗോപാലൻ നായർ ,കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് എൻ.വിശ്വനാഥൻ നായർ ,സി.പി.ഐ സംസ്ഥന കമ്മിറ്റി അംഗം മനോജ്.ബി.ഇടമന ,മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.അൻസാർ ,മുസ്‌ലിം ലീഗ് നേതാക്കളായ ജസീം മഹാണി ,നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.

സി.പി.ഐ കിഴുവിലം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഗോപൻ വലിയേല സ്വാഗതം പറഞ്ഞു. അനുസ്‌മരണത്തിടനുബന്ധിച്ഛ് സൗജന്യമായി ഭഷ്യ കിറ്റ് വിതരണം നടത്തി.

കൂടാതെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഭരതനാട്യം ,കുച്ചുപൊടി എന്നിവക്ക് എ ഗ്രേഡും കേരള നടനത്തിന് ബി ഗ്രേഡും ലഭിച്ച അനൂപിന് സി.പി.ഐ മുടപുരം ബ്രാഞ്ച് കമ്മിറ്റി ഉപഹാരം നൽകി ആദരിക്കുകയും ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!