വേനൽ ചൂടിനെ പ്രതിരോധിക്കാൻ ആറ്റിങ്ങൽ നഗരത്തിൽ തണ്ണീർ പന്തലുകൾ ഒരുങ്ങുന്നു

IMG-20230314-WA0078

ആറ്റിങ്ങൽ: നഗരത്തിൽ ഉടനീളം തണ്ണീർപന്തലുകൾ ഒരുക്കാൻ തയ്യാറായി ആറ്റിങ്ങൽ നഗരസഭ.

ചെയർപേഴ്സൻ എസ്. കുമാരിയുടെ അധ്യക്ഷതയിൽ കൗൺസിൽ ഹാളിൽ ഇതിന്റെ ആലോചനാ യോഗം ചേർന്നു. കൊടും വേനലിനെ പ്രതിരോധിക്കാൻ വേണ്ടി പൊതുസ്ഥലങ്ങളിൽ തണുത്ത കുടിവെള്ളം, സംഭാരം, ഒ.ആർ.എസ് ലായനി തുടങ്ങിയവ സജ്ജീകരിക്കും.

ആശുപത്രി, ബസ് സ്റ്റാൻഡ്, ബസ് സ്റ്റോപ്പുകൾ, പൊതു മാർക്കറ്റുകൾ എന്നിവിടങ്ങളിലാവും ഈ കരുതൽ. നഗര പരിധിയിലെ വീടുകളിൽ കുടിവെള്ളക്ഷാമം ഉണ്ടായാൽ ടാങ്കറുകളിൽ വെള്ളമെത്തിക്കും.ഇതിനായി വേണ്ട മുന്നൊരുക്കങ്ങൾ ചെയ്യാൻ വാട്ടർ അതോറിട്ടി അധികൃതരുമായി അടിയന്തിര കൂടി കാഴ്ച്ച നടത്താനും യോഗത്തിൽ തീരുമാനിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!