Search
Close this search box.

സംസ്ഥാനത്തിന്റെ പുരോഗതിയ്ക്ക് സഹകരണ മേഖല നൽകുന്ന പങ്ക് നിസ്തുലം : മന്ത്രി വി.എൻ. വാസവൻ

eiNB6IN78928

കേരളത്തിന്റെ സമസ്ത മേഖലകളേയും താങ്ങി നിർത്തുന്ന തരത്തിൽ പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനങ്ങൾ സാമൂഹ്യ പുരോഗതിയ്ക്ക് വഹിക്കുന്ന പങ്ക് നിസ്തുലമാണെന്ന് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.

ചിറയിൻകീഴ് താലൂക്ക് എംപ്ലോയീസ് ആന്റ് പെൻഷേഴ്സ് വെൽഫയർ സഹകരണ സംഘത്തിന്റെ നവീകരിച്ച ഓഫീസിന്റേയും സ്വർണ്ണ പണയവായ്പയുടേയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആറ്റിങ്ങൽ എം.എൽ.എ. ഒ.എസ്. അംബിക അധ്യക്ഷത വഹിക്കുകയും സ്ട്രോങ് റൂമിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു. ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ. എസ്.കുമാരി ലോക്കറിന്റെ ഉദ്ഘാടനവും ഭക്ഷ്യധാന്യ കിറ്റ് വിതരണവും നിർവഹിച്ചു.

സംഘം പ്രസിഡന്റ് കെ. അജന്തൻ നായർ സ്വാഗതം പറഞ്ഞ യോഗത്തിൽ സെക്രട്ടറി കെ.ജി. ബീനാകുമാരി റിപ്പോർട്ട് അവതരിപ്പിച്ചു.

ബ്ലോക്ക് കോൺ. പ്രസിഡന്റ് റ്റി.പി. അംബിരാജ, വാർഡ് കൗൺസിലർ ജി.എസ്.ബിനു, അസി. രജിസ്ട്രാർ എസ്. ഷിബു, യൂണിറ്റ് ഇൻസ്പെക്ടർ കെ.പ്രദീപ് കുമാർ, കെപിഎസ്ടിഎ സംസ്ഥാന നിർവ്വാഹക സമിതി അംഗം എൻ. സാബു, പെൻഷനേഴ്സ് അസോസിയേഷൻ മണ്ഡലം പ്രസിഡന്റ് അഡ്വ. കെ.ജയപാൽ, കോൺ. മണ്ഡലം പ്രസിഡന്റ് തോട്ടവാരം ഉണ്ണി കൃഷ്ണൻ, ഭരണ സമിതി അംഗങ്ങളായ പി.ജയചന്ദ്രൻ നായർ, ബി. ശ്രീകുമാരൻ നായർ, കെ.മോഹനൻ, ജെ.ശ്രീകുമാർ, ബി. ഷിബുകുമാർ, എ.നിസ, റ്റി.യു. സഞ്ജീവ്, എം.എൻ. ഷജിന, എസ്. താര എന്നിവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!