ഓൾ കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ സിഐടിയു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് മാർച്ച് നടത്തി

IMG-20230315-WA0046

കേരളത്തിലെ ഡ്രൈവിംഗ് സ്കൂളുകളും ആർ.ടി.ഓഫീസുകളും അടച്ചു പൂട്ടുന്ന കേന്ദ്രസർക്കാരിന്റെ കരി നിയമങ്ങൾ കേരള സർക്കാർ നടപ്പിലാക്കരുത് എന്നാവശ്യപ്പെട്ടു കൊണ്ട് ഓൾ കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ സിഐടിയു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സെക്രട്ടറിയേറ്റ് മാർച്ച് യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ കെ ദിവാകരന്റെ അധ്യക്ഷതയിൽ സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു.

യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സി റ്റി അനിൽ സ്വാഗതം ആശംസിക്കുകയും കോൺഫിഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടകംപള്ളി സുരേന്ദ്രൻ, ഓട്ടോ ആൻഡ് ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി വി എസ് സുനിൽകുമാർ, യൂണിയൻ സംസ്ഥാന സെക്രട്ടറി ജി രാധാകൃഷ്ണൻ, യൂണിയൻ സെക്രട്ടറി ഷിജു എബ്രഹാം എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.

എംഎൽഎ കോട്ടേഴ്സിന്‍റെ മുന്നിൽ നിന്ന് ആരംഭിച്ച സെക്രട്ടറിയേറ്റ് മാർച്ചിനെ സംസ്ഥാന ഭാരവാഹികൾ നേതൃത്വം നൽകി.സംസ്ഥാന സെക്രട്ടറി ദാസ് ബിജു നന്ദി രേഖപ്പെടുത്തി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!