വെഞ്ഞാറമൂട്ടിൽ കാറുകൾ തീയിട്ടു നശിപ്പിച്ച കേസിലെ പ്രതികൾ 24 മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റിൽ

IMG_20230317_231723

വെഞ്ഞാറമൂട്ടിൽ കാറുകൾ തീയിട്ടു നശിപ്പിച്ച കേസിലെ പ്രതികൾ 24 മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റിൽ.

വെഞ്ഞാറമൂട് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള നെല്ലനാട് മുദാക്കൽ മുറിയിൽ വലിയകട്ടയ്ക്കാൽ മുരുക വിലാസ് വീട്ടിൽ മാർച്ച്‌ 16നു പുലർച്ചെ 1:40 മണിയോടെ വീടിന്റെ കോമ്പോണ്ടിൽ അതിക്രമിച്ച് കയറി കാർപോർച്ചിൽ പാർക്ക് ചെയ്തിരുന്ന കാറുകൾ തീയിട്ടു നശിപ്പിച്ച കേസ്സിലെ പ്രതികളെയാണ് വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തത്.

ചെറുന്നിയൂർ വെന്നിക്കോട് ചരുവിള പുത്തൻ വീട്ടിൽ രാജ് കുമാർ(39), മണമ്പൂർ പന്തടിവിള വലിയവിള വീട്ടിൽ നിന്നും വർക്കല പാലച്ചിറ നരിക്കല്ല് മുക്കിൽ വാടകയ്ക്ക് താമസിക്കുന്ന അനിൽ കുമാർ(50)എന്നിവരാണ് അറസ്റ്റിലായത്.

അനിൽകുമാറിന് മുരുകനോടുണ്ടായിരുന്ന മുൻവൈരാഗ്യമാണ് പ്രതികളെ ഇത്തരത്തിലൊരു പ്രവർത്തിയ്ക്ക് പ്രേരിപ്പിച്ചത്. പ്രതികളെ നെടുമങ്ങാട് കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.

തിരുവനന്തപുരം റൂറൽ ജില്ല പോലീസ് മേധാവി ശില്പ ദേവയ്യ ഐപിഎസിന്റെ നിർദ്ദേശാനുസരണം നർക്കോട്ടിക് സെൽ ഡിവൈഎസ്പി രാസിത്ത് , ആറ്റിങ്ങൽ ഡിവൈഎസ്പി ജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ വെഞ്ഞാറമൂട് ഇൻസ്പെക്ടർ അനൂപ് കൃഷ്ണ, സബ് ഇൻസ്പെക്ടർമാരായ ഷാൻ, ഷാജി, ജിഎഎസ്ഐ രാജു, ജിഎഎസ്ഐ സനിത, സിപിഒ സജീർ, ഡാൻസഫ് അംഗങ്ങളായ എസ്ഐ ഫിറോസ് ഖാൻ, എഎസ്ഐ ബി ദിലീപ്, എസ്. സി. പിഒമാരായ വിനീഷ്, അനൂപ് എന്നിവർ ചേർന്നാണ് പ്രതികളെ 24 മണിക്കൂറിനുള്ളിൽ പിടികൂടിയത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!