കാരേറ്റ് പേടികുളത്ത് ഭാര്യയെ കൊന്ന് ഭർത്താവ് ജീവനൊടുക്കി

eiJN3X613211

കിളിമാനൂർ :ഭാര്യയേയും ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തി. കാരേറ്റ് പേടികുളം പവിഴം വീട്ടിൽ രാജേന്ദ്രനും( 65) ഭാര്യ ശശികല(60)യുമാണ് മരിച്ചത്.

ശശികലയെ കൊന്ന് രാജേന്ദ്രൻ ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.രാത്രി പതിനൊന്നരയോടെ ആയിരുന്നു സംഭവം.

ശശികലയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മറ്റൊരു മുറിയിൽ രാജേന്ദ്രൻ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്‌.
കുടുംബ പ്രശ്നങ്ങളാണ് കാരണം എന്നാണ് അറിയാൻ കഴിയുന്നത്. രാജേന്ദ്രൻ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിൽ നിന്നും പെൻഷൻ ആയ ആളാണ്. രാജേന്ദ്രന്റെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തിലെ ഭാര്യ മരണപ്പെട്ടു. അതിൽ മക്കളുണ്ട്. ഈ വീട്ടിൽ രാജേന്ദ്രനും ഭാര്യയും മാത്രമാണ് താമസം. കിളിമാനൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!