പാചകവാതക വില വർദ്ധനവിനെതിരെ സി.പി.ഐ സായാഹ്ന ധർണ്ണ നടത്തി

IMG-20230317-WA0050

പാചകവാതക വില വർദ്ധനവിൽ പ്രതിഷേധിച്ച് സി.പി.ഐ നടത്തി വരുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി സി.പി.ഐ ചെറുന്നിയൂർ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെറുന്നിയൂർ ജംഗ്ഷനിൽ സായാഹ്ന ധർണ്ണ നടത്തി.

സി.പി.ഐ ആറ്റിങ്ങൽ മണ്ഡലം അസി. സെക്രട്ടറി ഡി. മോഹൻദാസ് ധർണ്ണ ഉദ്ഘാടനം ചെയ്തു. സാധാരണക്കാരന്റെ ജീവിത ഭാരം കൂട്ടുന്ന പാചകവാതക വിലവർദ്ധനവ് ജനങ്ങൾക്ക് ഇരുട്ടടിയായി മാറിയിരിക്കുകയാണെന്നും പാചകവാതകത്തിന്റെ വില വർദ്ധിപ്പിച്ച കേന്ദ്രസർക്കാർ നടപടി അടിയന്തരമായി പിൻവലിക്കാൻ തയ്യാറാകണമെന്നും ആവശ്യപ്പെട്ടാണ് ധർണ്ണ സംഘടിപ്പിച്ചത്. പാചകവാതകത്തിന്റെ വില തുടർച്ചയായി വർദ്ധിപ്പിച്ച് സാധാരണക്കാരന്റെ ജീവിത ചെലവുകൾ ഉയർത്തുമ്പോഴും കോർപ്പറേറ്റുകൾക്ക് എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുന്ന കേന്ദ്ര സർക്കാർ സാധാരണക്കാരുടെ ജീവിതം ഭാരം വർദ്ധിപ്പിക്കുകയാണെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് മണ്ഡലം അസി. സെക്രട്ടറി ഡി. മോഹൻദാസ് ചൂണ്ടിക്കാട്ടി.

ജനങ്ങളെ പിഴിഞ്ഞ് ലാഭം കൊയ്യുന്ന നടപടി കേന്ദ്രസർക്കാർ അവസാനിപ്പിക്കണമെന്നും പാചകവാതക വില വർദ്ധനവിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിക്കൊണ്ടു വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സി.പി.ഐ ചെറുന്നിയൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ആറ്റിങ്ങൽ മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ ചെറുന്നിയൂർ ബാബു, അഡ്വ. അഡ്വ. എം. മുഹ്സിൻ, മഹിളാ സംഘം മണ്ഡലം സെക്രട്ടറി റീനാ ഗോപൻ, ചെറുന്നിയൂർ എൽ.സി അസി. സെക്രട്ടറി ഗീതാ ദേവി, അയന്തി ബ്രാഞ്ച് സെക്രട്ടറി അയന്തി ശ്രീകുമാർ, മുടിയക്കോട് ബ്രാഞ്ച് സെക്രട്ടറി കോമളകുമാരി, പാലച്ചിറ ബ്രാഞ്ച് സെക്രട്ടറി റാബിയ. എം, സുധർമ്മ. എസ്. എന്നിവർ സംസാരിച്ചു. റ്റി.ധനരാജ്,സാംബശിൻ.ജി, രാജേശ്വരി.എസ്, സോമൻ നായർ, കൃഷ്ണമ്മ എന്നിവർ ധർണ്ണയ്ക്ക് നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!