Search
Close this search box.

‘പഠനം എളുപ്പമാക്കാം, ഒന്നാമതെത്താം’- മംഗലപുരം സൊല്യൂഷൻസിൽ എല്ലാത്തിനും പരിഹാരമുണ്ട്..

ei2HYJ73797

മംഗലപുരം :  മാർക്ക് കുറവ് ആണോ നിങ്ങളുടെ കുട്ടി നേരിടുന്ന പ്രശ്നം? പഠനം ഇപ്പോൾ ഒരു കടമ്പയെ അല്ലെന്ന് തെളിയിക്കുകയാണ് മംഗലപുരത്ത് പ്രവർത്തിക്കുന്ന സൊല്യൂഷൻസ് എന്ന ട്യൂഷൻ സെന്റർ.

പഠനം എളുപ്പമാക്കാനുള്ള തന്ത്രങ്ങളുമായി സൊല്യൂഷൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷനിൽ അടുത്ത അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചു കഴിഞ്ഞു. ട്യൂഷൻ രംഗത്ത് കഴിഞ്ഞ ഏഴ് വർഷത്തിനിടെ വിപ്ലവകരമായ മാറ്റം രചിക്കാൻ സൊല്യൂഷൻസിനായി

അഞ്ച് മുതൽ പത്ത് വരെ സിബിഎസ്ഇ സിലബസ് മാത്രം ആണ് പഠിപ്പിക്കുന്നത്. +1, +2 വിഭാഗത്തിൽ സിബിഎസ്ഇ, സ്റ്റേറ്റ് സിലബസുകളിൽ പഠിക്കുന്ന കുട്ടികളുടെ ആശ്രയമായി സൊല്യൂഷൻസ് പ്രവർത്തിക്കുന്നു. ഗ്രാമീണ മേഖലയിലുള്ള സാധാരണക്കാരായ കുട്ടികൾക്ക്‌ മികച്ച വിദ്യാഭ്യാസം എന്ന ലക്ഷ്യം മുന്നിൽ കണ്ട് 2016 ൽ ആണ് ഒരു കൂട്ടം അധ്യാപകർ ചേർന്ന് സൊല്യൂഷൻസ് ആരംഭിച്ചത്. അന്നു മുതൽ തുടർച്ചയായി 100% വിജയമാണ് സൊല്യൂഷൻസിലെ ചുണക്കുട്ടികൾ കരസ്ഥമാക്കുന്നത് .

കണക്കിനും സയൻസിനും മുന്തിയ പരിഗണന നൽകുന്നത് പഠനം പ്രയാസരഹിതമാക്കുന്നു. വർഷങ്ങളുടെ പരിചയ സമ്പത്തുള്ള അധ്യാപകർ, സുസജ്ജമായ സയൻസ് ലാബ്, ട്യൂഷനൊപ്പം എൻട്രൻസ് പഠനം, സ്മാർട്ട്‌ ക്ലാസ്സ്‌, വിദഗ്ധർ തയ്യാറാക്കിയആക്കാദമിക്   കലണ്ടർ, വിജയമന്ത്ര – നൈറ്റ്‌ ക്ലാസുകൾ എന്നിവ സൊല്യൂഷൻസിനെ മറ്റു സ്ഥാപനങ്ങളിൽ നിന്നും വേറിട്ടു നിർത്തുന്നു.
കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും 9995110167, 9656178184 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!