കായിക്കര ആശാൻ സ്മാരകം പല്ലന കുമാരകോടിയിലെത്തി സെമിനാറും കാവ്യാർച്ചനയും നടത്തി. സെമിനാർ പ്രസിദ്ധ സാഹിത്യ നിരൂപകൻ എം.കെ.ഹരികുമാർ ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ ഒരു വർഷക്കാലമായി കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷൻ നടത്തി വരുന്ന മഹാകവി കുമാരനാശാൻ ശതോത്തര കനക ജൂബിലി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് മഹാകവിയുടെ സമാധിസ്ഥലമായ പല്ലന കുമാരകോടിയിൽ സെമിനാറും, കാവ്യാർച്ചനയും സംഘടിപ്പിച്ചത്
ആശാൻ മെമ്മോറിയൽ അസോസിയേഷന്റെ വർക്കിംഗ് പ്രസിഡന്റ് അഡ്വ. ചെറുന്നിയൂർ ജയപ്രകാശ് സെമിനാറിൽ അധ്യക്ഷത വഹിച്ചു.
ട്രഷറർ ബി. ഭുവനേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പല്ലന സ്മാരക സമിതിയുടെ ചെയർമാൻ രാമപുരം ചന്ദ്രബാബു മുഖ്യാതിഥിയായിരുന്നു. സി എൻ നമ്പി,എച്ച്.ശാന്തൻ,ഡോ.എം ആർ രവീന്ദ്രൻ, കരവാരം രാമചന്ദ്രൻ,കരുവാറ്റ പങ്കജാക്ഷൻ ജെയിൻ വക്കം എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
തുടർന്നു വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ആശാൻ കവിതകൾ പാടി കാവ്യാർച്ചന നടത്തി.
ആശാൻ മെമ്മോറിയൽ അസോസിയേഷന്റെ നേതൃത്വത്തിൽ ഒരു വർഷക്കാലമായി ആശാൻ കനകോത്തര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പല്ലന ആശാൻ സാംസ്കാരിക സമിതിയുമായി ചേർന്ന് സംഘടിപ്പിച്ചതാണ് സെമിനാറും കാവ്യാർച്ചനയും.
സ്മാരക സമിതി സെക്രട്ടറി തിലകരാജൻ സ്വാഗതവും ആശാൻ മെമ്മോറിയൽ അസോസിയേഷൻ ഗവേണിംഗ് ബോഡി അംഗം
ശ്യാമപ്രകാശ് നന്ദിയും രേഖപ്പെടുത്തി