സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് പീഡിപ്പിച്ചു എന്ന കേസിൽ ദന്തഡോക്ടർ അറസ്റ്റിൽ. ആറ്റിങ്ങൽ ബോയ്സ് സ്കൂളിന് സമീപം സുബിനം ഹൗസിൽ സുബി.എസ്. നായരെ(32) ആണ് വിഴിഞ്ഞം എസ്എച്ച്ഒ പ്രജീഷ് ശശിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
വർക്കല കവലയൂരിൽ ഡെന്റൽ കെയർ സ്ഥാപനം നടത്തുകയാണ് പ്രതി. കഴിഞ്ഞ ജൂലൈയിൽ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട 28 കാരിയായ നഗരവാസി വിദ്യാർഥിനിയെ വിഴിഞ്ഞം,കോവളം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന , പരാതിയെ തുടർന്നാണ് പ്രതിയെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തതെന്ന് എസ്എച്ച്ഒ പറഞ്ഞു.
വിവാഹ വാഗ്ദാനത്തിൽ നിന്നും പിൻമാറിയതോടെയാണ് പെൺകുട്ടി വിഴിഞ്ഞം പോലീസിൽ പരാതി നൽകിയത്.
പ്രതി നേരത്തെ മറ്റൊരു വിവാഹം കഴിച്ചെങ്കിലും വിവാഹ മോചിതനായി. പ്രതിയുടെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.