പൂവാലന്‍മാരും, ലഹരിമാഫിയയും ജാഗ്രതൈ: കല്ലമ്പലം പോലീസിന്റെ സ്റ്റുഡന്‍സ് ഹെല്‍പ്പ് ഡെസ്‌ക് പദ്ധതിക്ക് തുടക്കം കുറിച്ചു

ei3DJM92118

കല്ലമ്പലം; സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടേയും , പെണ്‍കുട്ടികളുടേയും പൂര്‍ണ സുരക്ഷിതത്വം ലക്ഷ്യമിട്ട് കല്ലമ്പലം പോലീസ് നടപ്പിലാക്കുന്ന സ്റ്റുഡന്‍സ് ഹെല്‍പ്പ് ഡെസ്‌ക് പദ്ധതിക്ക് തുടക്കം കുറിച്ചു. നാവായിക്കുളം ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ വര്‍ക്കല എംഎല്‍എ അഡ്വ.വി. ജോയി പദ്ധതി ഉദ്ഘാടനം ചെയ്തു. മാറിയ കാലഘട്ടത്തിന് അനുസരിച്ച് സമൂഹ നന്‍മയ്ക്ക് വേണ്ടി കല്ലമ്പലം പോലീസ് ആവിഷ്‌കരിച്ച് നടപ്പിലാക്കിയ ഈ പദ്ധതി സംസ്ഥാനത്തിന് തന്നെ മാതൃകയാണെന്ന് എംഎല്‍എ പറഞ്ഞു. തന്റെ നിയമസഭ മണ്ഡലത്തിന് കീഴില്‍ വിദ്യാര്‍ത്ഥികളുടെ പൂര്‍ണ്ണ സുരക്ഷയ്ക്ക് വേണ്ടിയുള്ള കര്‍മ്മ പദ്ധതി നടപ്പിലാക്കുമെന്നും എംഎല്‍എ പറഞ്ഞു.

സ്‌കൂള്‍ പിടിഎ പ്രസിഡന്റ് ഫൈസല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആറ്റിങ്ങള്‍ ഡി.വൈ.എസ്.പി വിദ്യാധരന്‍, പഞ്ചായത്ത് പ്രസിഡന്റ് തമ്പി,സ്‌കൂള്‍ പ്രിന്‍സിപ്പല്‍ .ബാബു, , വാര്‍ഡ് മെമ്പര്‍ പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു. കല്ലമ്പലം എസ് എച്ച് ഒ അനൂപ് ആര്‍ ചന്ദ്രന്‍ പദ്ധതി വിശദീകരിച്ചു. കല്ലമ്പലം എസ് ഐ വിനോദ് കുമാര്‍.വി.സി സ്വാഗതവും സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ .ലിജു കുമാര്‍ നന്ദിയും പറഞ്ഞു.

സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ സമുഹത്തിന്റെ ഭാഗമായി ഉത്തരവാദിത്തമുളള പൗരന്‍മാരായി വളര്‍ത്തുന്നതിനും , വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ പ്രതിരോധിക്കുന്നതിനും അതിന് വേണ്ടി അവരെ പ്രാപ്തരാക്കുന്നതിനും വേണ്ടി കല്ലമ്പലം എസ്.എച്ച്. ഒ. അനൂപ് ആര്‍ ചന്ദ്രന്റെ ആശയത്തില്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് സ്റ്റുഡന്‍സ് ഡെസ്‌ക് പദ്ധതി. പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ രണ്ടായഴ്ചയായി സ്‌കൂളുകളില്‍ നടത്തിയ പൈലറ്റ് പദ്ധതി വിജയം കണ്ടതിനെ തുടര്‍ന്ന് പദ്ധതി കൂടുതല്‍ വ്യാപിപ്പിക്കുന്നതിന് വേണ്ടിയാണ് കല്ലമ്പലം പോലീസിന്റെ ശ്രമം. ഇതിനകം തന്നെ വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ സ്‌കൂള്‍ പരിസരങ്ങളിലെ പൂവാല ശല്യം ഒഴിവക്കാനും. സ്‌കൂള്‍ പരിസങ്ങളിലെ ലഹരി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന തടയുവാനും കഴിഞ്ഞിട്ടുണ്ട്. സ്‌കൂളുകളില്‍ ഒരു അധ്യാപകനും ഒരു അധ്യാപികയും കോ ഓര്‍ഡിനെറ്റര്‍മാരായും 2 വിദ്യാര്‍ഥികള്‍ ( ഒരു ആണ്‍, ഒരു പെണ്‍),കല്ലമ്പലം പോലീസ് സ്റ്റേഷനിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ എന്നിവര്‍ അംഗങ്ങളുമായാണ് സ്റ്റുഡന്‍സ് ഹെല്‍പ്പ് ഡെസ്‌ക് പദ്ധതിയുടെ പ്രവര്‍ത്തനം. ഇതിനോട് അനുബന്ധിച്ച് കല്ലമ്പലം സ്റ്റേഷന് കീഴിലെ ഞെക്കാട് ഗവ. വി. എച്ച്.എസ്. എസ്. കടുവയില്‍ കെടിസിടി, കുടവൂര്‍ എച്ച് എസ് എസ്, കരവാരം വിഎച്ച് എസ്. എസി സ്‌കൂളുകളില്‍ സ്‌കൂളുകളില്‍ സ്ഥാപിക്കുന്നതിനുള്ള പരാതിപെട്ടികള്‍ എംഎല്‍എ കൈമാറി.

ഫോട്ടോ കാപ്ഷന്‍ ;

1 കല്ലമ്പലം പോലീസ് നടപ്പിലാക്കിയ സ്റ്റുഡന്‍സ് ഹെല്‍പ്പ് ഡെസ്‌ക് പദ്ധതിയുടെ ഭാഗമായുള്ള പരാതിപെട്ടി നാവായിക്കുളം ഗവ.എച്ച്.എസ്.എസില്‍ വര്‍ക്കല എംഎല്‍എ അഡ്വ വി ജോയി സ്ഥാപിക്കുന്നു.
2. കല്ലമ്പലം പോലീസ് നടപ്പിലാക്കുന്ന സ്റ്റുഡന്‍സ് ഹെല്‍പ്പ് ഡെസ്‌ക് പദ്ധതിയുടെ ഭാഗമായുള്ള പരാതി പെട്ടി വര്‍ക്കല എംഎല്‍എ അഡ്വ വി ജോയി കൈമാറുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!