ആരോഗ്യ മേഖലയ്ക്കും പാർപ്പിട മേഖലയ്ക്കും പ്രാധാന്യം നൽകി ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്.2023-24 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് വൈസ് പ്രസിഡന്റ് അഡ്വ. എസ്. ഫിറോസ് ലാൽ അവതരിപ്പിച്ചു.
ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ 2023-24 സാമ്പത്തിക വർഷത്തിൽ പൊതുവിഭാഗത്തിൽ 2,72,47,000/- രൂപയും പ്രത്യേക ഘടക പദ്ധതി എസ് .സി.പിയിൽ ഉൾപ്പെടുത്തി 2,19,81,000/- രൂപയും മെയിൻറനെൻസ്, നോൺ റോഡ് ഇനത്തിൽ 3,81,80,000/- രൂപയും ധനകാര്യ കമ്മീഷൻ ബേസിക് ഗ്രാന്റ് ഇനത്തിൽ 45,11,000/- രൂപയും ടൈഡ് ഗ്രാൻഡ് ഇനത്തിൽ 67,67,000/- രൂപയും ഹെൽത്ത് ഗ്രാൻറ് ഇനത്തിൽ 39,72,000/- രൂപയും നികുതിയിതര വരുമാനമായി 4,40,000/- രൂപയും ബ്ലോക്ക് പഞ്ചായത്തിന്റെ വരുമാന ഇനത്തിൽ 70,69,000/- രൂപയും തൊഴിലുറപ്പ് പദ്ധതിയ്ക്കായി 33,00,00,000/-രൂപയും മുൻവർഷത്തെ നീക്കിയിരിപ്പുൾപ്പെടെ 44,68,87,437 രൂപ വരവും അതിൽ നിന്ന് 43,90,23,305/- രൂപ ചിലവും നീക്കിയിരുപ്പ് 78,64,132/- രൂപയും ഉള ബഡ്ജറ്റ് ആണ് അവതരിപ്പിച്ചത്.
എസ്റ്റബ്ലിഷ്മെൻറ് എക്സ്പെൻസ് ഇനത്തിൽ 27,56,600/- രൂപയും ഭരണ ചിലവുകൾക്ക് 22,07,800/- രൂപയും സംരക്ഷണവും നടത്തിപ്പും ഇനത്തിൽ 7,45,000/- രൂപയും മറ്റ് അനിവാര്യ ചെലവുകൾക്കായി 57,09,600/ രൂപയും ഉൽപ്പാദന മേഖലയിൽ 69,98,280/- രൂപയും പാർപ്പിട മേഘലയിൽ 1,89,99,000 രൂപയും വനിത ഘടക പദ്ധതിയിൽ 43,77,860 രൂപയും കുട്ടികൾ, ഭിന്നശേഷി വിഭാഗത്തിൽ 22,00,000/- രൂപയും വയോജനങ്ങൾക്കായി 22,00,000/- രൂപയും പശ്ചാത്തല മേഖലയിൽ 1,30,91,899 രൂപയും ആരോഗ്യ മേഖലയിൽ 3,72,99,000/-രൂപയും, MGNREGS പദ്ധതിയിൽ 33,00,000,00/-രൂപയും സെക്റ്റർ ഡിവിഷനിൽ ഉൾപ്പെടാത്ത പ്രോജക്ടുകൾക്ക് 5,83,60,506/- രൂപയും വകയിരിത്തിയ ബഡ്ജറ്റാണ് ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ 2023-24 സാമ്പത്തിക വർഷത്തിൽ തയ്യാറാക്കിയിരിക്കുന്നത്.
യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ പി.സി അധ്യക്ഷത വഹിച്ചു. ബ്ലോക്കിന് കീഴിലെ പഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ലോക്ക് മെമ്പർമാർ, വിവിധ വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.