Search
Close this search box.

എസ്എഫ്ഐ ആറ്റിങ്ങൽ ഏരിയ സമ്മേളനം, ലോഗോ പ്രകാശനം നടന്നു

IMG-20230323-WA0006

എസ്എഫ്ഐ ആറ്റിങ്ങൽ ഏരിയാ സമ്മേളനം മാർച്ച് 22 മുതൽ 27 വരെ ആറ്റിങ്ങലിൽ നടക്കും . സമ്മേളനത്തോടനുബന്ധിച്ച് ലോഗോ പ്രകാശനം, വിളംബരജാഥ, പതാക ദിനം, ക്രിക്കറ്റ്‌ ടൂർണമെന്റ്, അനാഥാലയ സന്ദർശനം , പഴയകാല എസ്എഫ്ഐ പ്രവർത്തകരുടെ സംഗമം എന്നിങ്ങനെ ഒരാഴ്ച കാലം നീണ്ടു നിൽക്കുന്ന പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

മാർച്ച്‌ 27ന് കോടിയേരി ബാലകൃഷ്ണൻ നഗറിൽ ( കലാപ സ്മാരക ഹാൾ ) പ്രതിനിധി സമ്മേളനം എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീ ഉദ്ഘാടനം ചെയ്യും.

സമ്മേളനത്തോടനുബന്ധിച്ചുള്ള ലോഗോയുടെ പ്രകാശനം സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ രാമു നിർവഹിച്ചു. സിപിഐ എം ഏരിയ കമ്മിറ്റിയംഗം എം പ്രദീപ്, എസ്എഫ്ഐ ഏരിയ സെക്രട്ടറി ആനന്ദ്, ആദിത്യ ശങ്കർ, ബേഷ്മ എന്നിവർ പങ്കെടുത്തു. ഏരിയ പ്രസിഡന്റ് വിജയ് വിമൽ അധ്യക്ഷനായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!