Search
Close this search box.

വേനൽ ചൂടിൽ ജനങ്ങൾക്ക് ആശ്വാസമായി ആറ്റിങ്ങൽ നഗരസഭയുടെ തണ്ണീർപന്തൽ

IMG-20230325-WA0008

ആറ്റിങ്ങൽ: നഗരസഭാങ്കണത്തിൽ ആരംഭിച്ച തണ്ണീർ പന്തലിന്റെ ഉദ്ഘാടനം ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി നിർവ്വഹിച്ചു. നഗരസഭ കാര്യാലയത്തിൽ എത്തിയ സന്ദർശകർക്ക് കുടിക്കാൻ അധ്യക്ഷ തണുത്ത സംഭാരം നൽകി കൊണ്ടായിരുന്നു ഉദ്ഘാടനം നിർവ്വഹിച്ചത്. ബസ് സ്റ്റാൻഡ്, പൊതു മാർക്കറ്റുകൾ, ആശുപത്രികൾ ജനതിരക്കേറിയ കവലകൾ തുടങ്ങി നഗരത്തിലെ 13 കേന്ദ്രങ്ങളിലാണ് തണ്ണീർ പന്തലുകൾ ഒരുങ്ങുന്നത്.

കടുത്ത വേനലിനെ പ്രതിരോധിക്കാൻ വേണ്ടി നഗരസഭ നേരിട്ടും വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയും വരും ദിവസങ്ങളിൽ കൂടുതൽ കേന്ദ്രങ്ങൾ ആരംഭിക്കും. കുടിവെള്ളം, മോര്, തണ്ണിമത്തൻ, ഒ.ആർ.എസ് ലായനി തുടങ്ങിയവ തണ്ണീർ പന്തലിൽ സജ്ജീകരിച്ചിട്ടുണ്ട്. വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള, സിഡിഎസ് ചെയർപേഴ്സൺ എ.റീജ, സെക്രട്ടറി അരുൺകുമാർ, കൗൺസിലർമാർ, ഹെൽത്ത് സൂപ്പർവൈസർ റാംകുമാർ, ഇൻസ്പെക്ടർ ധന്യ, ജനറൽ സെക്ഷൻ സൂപ്രണ്ട് ഷീബ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഹാസ്മി, ഷെൻസി, നഗരസഭ ജീവനക്കാർ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!