കേരളത്തിലുടനീളം മോഷണം നടത്തിവന്ന കുപ്രസിദ്ധ മോഷ്ടാവ് ചിഞ്ചിലാൽ എന്നറിയപ്പെടുന്ന സതീഷ് കുമാറിനെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു.
ആറ്റിങ്ങൽ വേളാർകുടി ശാസ്താംവിള വീട്ടിൽ സതീഷ് കുമാറി(42)ന് കേരളത്തിൽ വിവിധ സ്റ്റേഷനുകളിലായി നിലവിൽ 17 മോഷണകേസുകൾ ഉണ്ട്.
വർക്കല പാലച്ചിറ മേവ കൺവെൻഷൻ സെന്ററിന്റെ പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടിയിൽ സൂക്ഷിച്ചിരുന്ന 125000 രൂപ കള്ള താക്കോൽ ഉപയോഗിച്ച് തുറന്ന് മോഷ്ടിച്ചെടുക്കുകയായിരുന്നു.അന്വേഷണ വേളയിൽ സിസിടിവി ദൃശ്യം പരിശോധിച്ചതിൽ നാലോളം ബൈക്കുകൾ കുത്തി തുറന്നു പരിശോധിക്കുന്നതായി കണ്ടിട്ടുള്ളതും മോഷ്ടാവ് വന്ന വാഹനത്തിൻ്റെ നമ്പർ വ്യക്തമാകാത്തതിനാൽ പ്രതി സഞ്ചരിച്ച സ്ഥലങ്ങളിലെ 200 ഓളം സിസിtv ദൃശ്യങ്ങൾ പരിശോധിച്ച് മോഷ്ടാവിനെ തിരിച്ചറിയുകയായിരുന്നു. മോഷണം നടത്തിയതിനുശേഷം മലപ്പുറത്തേക്ക് കടന്നു കളഞ്ഞ പ്രതിയെ അന്വേഷിച്ച് പോലീസ് മലപ്പുറത്തേക്ക് തിരിക്കുകയും അതേസമയം പ്രതി കോട്ടയത്തേക്ക് പുറപ്പെട്ടതിനെ തുടർന്ന് പിന്തുടർന്നെത്തിയ പോലീസ് രാത്രിയോടെ കോട്ടയത്തെ ലോഡ്ജിൽ നിന്നും പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വർക്കല ഡിവൈഎസ്പി സിജെ മാർട്ടിന്റെ നിർദ്ദേശാനുസരണം വർക്കല എസ് എച്ച്ഒ എസ് സനോജിന്റെ നേതൃത്വത്തിൽ
സബ് ഇൻസ്പെക്ടർ എസ് അഭിഷേക്, ഗ്രേഡ് എസ് ഐ മാരായ സലിം, ഫ്രാൻക്ലിൻ, എസ് സി പി ഒ മാരായ ബ്രിജിലാൽ,കെ സുധീർ, സി പി ഒ മാരായ പ്രശാന്തകുമാരൻ, നിജുമോൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.