ജനാധിപത്യത്തെ കശാപ്പ് ചെയ്തുകൊണ്ടുള്ള സ്വേച്ഛാധിപത്യം നടപ്പിൽ വരുത്തുവാനുള്ള ആസൂത്രിത നീക്കത്തിനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും ഇതിനെ പ്രതിരോധിക്കാൻ മതേതര ജനാധിപത്യ കക്ഷികളുടെ യോജിപ്പ് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പന്ന്യൻ രവീന്ദ്രൻ അഭിപ്രായപ്പെട്ടു.
ജോയിന്റ് കൗൺസിൽ നോർത്ത് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഷെമീം നഗറിൽ (ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എതിർ ശബ്ദങ്ങളെ ഭയക്കുന്ന കേന്ദ്രസർക്കാർ നാടിനാപത്താണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സാന്ത്വനം പദ്ധതിയുടെ ഭാഗമായി ആറ്റിങ്ങൽ വലിയകുന്ന് ഗവൺമെന്റ് ആശുപത്രിക്കായി നൽകിയ വിവിധ സഹായ സാമഗ്രികൾ പന്ന്യൻ രവീന്ദ്രൻ ആശുപത്രി സൂപ്രണ്ടിന് കൈമാറി. സ്വാഗതസംഘം ചെയർമാൻ സി.എസ് ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു.
സി.പി.ഐ ആറ്റിങ്ങൽ മണ്ഡലം അസി. സെക്രട്ടറി ഡി. മോഹൻദാസ്, ആറ്റിങ്ങൽ നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ അവനവഞ്ചേരി രാജു, ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.ഹരീന്ദ്രനാഥ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.കെ. മധു, വി. ബാലകൃഷ്ണൻ, റ്റി. വേണു, ബീനാ ഭദ്രൻ, സൗത്ത് ജില്ലാ പ്രസിഡന്റ് എസ്. അജയകുമാർ, നോർത്ത് ജില്ലാ പ്രസിഡന്റ് സതീഷ് കണ്ടല, ജില്ലാ സെക്രട്ടറി കെ. സുരകുമാർ, ജോയിന്റ് സെക്രട്ടറി ആർ. സരിത, സംസ്ഥാന വനിതാ കമ്മിറ്റി അംഗം ഡി. ബിജിന എന്നിവർ സംസാരിച്ചു.
ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്ത നോർത്ത് ജില്ലാ ജോയിന്റ് സെക്രട്ടറി ബൈജു ഗോപാൽ ക്യാപ്റ്റനായുള്ള പതാക ജാഥയും സംസ്ഥാന കമ്മിറ്റി അംഗം വി.കെ മധു ഉദ്ഘാടനം ചെയ്ത നോർത്ത് ജില്ലാ വൈസ് പ്രസിഡന്റ് വൈ. സുൽഫീക്കർ ക്യാപ്റ്റനായുള്ള വിളംബര ജാഥയും പൊതുസമ്മേളന നഗരിയിൽ സംഗമിച്ചു.
തോന്നയ്ക്കൽ പാട്ടത്തിൻകര കലാസാംസ്ക്കാരിക കൂട്ടായ്മയുടെ കരോക്കേ ഗാനമേളയും ശുഭ വയനാടിന്റെ ‘ഒറ്റപ്പെങ്ങൾ’ എന്ന ഏകാങ്കനാടകവും പരിപാടിയുടെ പരിപാടിയുടെ ഭാഗമായി അവതരിപ്പിച്ചു. ജോയിന്റ് കൗൺസിൽ നോർത്ത് ജില്ലാ വൈസ് പ്രസിഡന്റുമാരായ ദേവികൃഷ്ണ. എസ് സ്വാഗതവും, ഗിരീഷ് എം.പിള്ള നന്ദിയും പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ 10.30 മണിക്ക് ജി. എൽ സുമേഷ് നഗറിൽ (ആറ്റിങ്ങൽ ഇന്നു പ്ലാസ) പ്രതിനിധി സമ്മേളനം നടന്നു.