Search
Close this search box.

അഞ്ചുതെങ്ങ് പഞ്ചായത്ത് ബഡ്ജറ്റ് പ്രതിപക്ഷ അംഗങ്ങൾ കത്തിച്ച് ചാരം അറബിക്കടലിൽ നിമഞ്ജനം ചെയ്തു

ei5ISQL67756

അഞ്ചുതെങ്ങ് : 2023-24 ലെ പഞ്ചായത്ത് ബഡ്ജറ്റ് ജനദ്രോഹപരവും, യാഥാർത്ഥ്യബോധവും ഇല്ലാത്തത് എന്ന് ആരോപിച്ച് അഞ്ചുതെങ്ങ് പഞ്ചായത്ത് ബഡ്ജറ്റ് പ്രതിപക്ഷ അംഗങ്ങൾ കത്തിച്ച് ചാരം അറബിക്കടലിൽ നിമഞ്ജനം ചെയ്തു.

ഉൽപാദന മേഖലയ്ക്ക് വേണ്ടത്ര പ്രാധാന്യം നൽകാതെ 17.5 കോടി രൂപ ബഡ്ജറ്റ് അവതരിപ്പിച്ചപ്പോൾ വെറും 53 ലക്ഷം രൂപ മാത്രം ഉൽപ്പാദന മേഖലയ്ക്ക് വകയിരുത്തുകയും, അതിൽ തന്നെ 80 ശതമാനത്തോളം വരുന്ന മത്സ്യ മേഖലയ്ക്ക് 23 ലക്ഷം രൂപ നാമമാത്രമായി ഉൾപ്പെടുത്തുകയും ആണ് ഭരണസമിതി ചെയ്തതെന്ന് ആരോപിച്ചു.

മുൻ വർഷങ്ങളിലേ ബഡ്ജറ്റ് ഊന്നൽ നൽകിയ കുടിവെള്ളം,  എല്ലാവർക്കുംസ്വന്തമായ ഭവനം, മത്സ്യബന്ധന മേഖല അഭിവൃദ്ധി, കാർഷിക അഭിവൃദ്ധി, ദാരിദ്ര്യ നിർമാർജനം, പശ്ചാത്തല വികസനം, ഉൽപാദനം ഹോളോബ്രിക്സ് യൂണിറ്റ്, ഇൻറർലോക്ക് യൂണിറ്റ്, ചാണകം ഉണക്കി വിൽപ്പന, നീരാവിൽ നിന്ന് കുടിവെള്ളം തുടങ്ങിയ പദ്ധതികൾ ഇപ്പോഴും ജലരേഖയായി നിൽക്കുകയും യാതൊരു വിധത്തിലുള്ള പ്രവർത്തനങ്ങളും ഇത്തരം പദ്ധതികൾക്കായി ചെയ്യുവാൻ കൂട്ടാക്കാതെ ടൂറിസതിന് പ്രാധാന്യം പ്രാധാന്യം നൽകുന്ന ബഡ്ജറ്റ് എന്ന പേരിൽ അവതരിപ്പിക്കപ്പെട്ട ബഡ്ജറ്റ് യുക്തിരഹിതവും പ്രാദേശിക വികസനത്തിന് യാതൊരു തരത്തിലുള്ള ഗുണം ലഭിക്കാത്തതും, ജനദ്രോഹപരവും ആണെന്ന് പ്രതിപക്ഷ അംഗങ്ങൾ ആരോപിച്ചു.

ബഡ്ജറ്റ് ബഹിഷ്കരിച്ച് അംഗങ്ങൾ ബഡ്ജറ്റ് കത്തിച്ചു ചാരം അറബിക്കടലിൽ നിമഞ്ജനം ചെയ്തു. ബഹിഷ്കരണത്തിന് പാർലമെൻറിൽ പാർട്ടി ലീഡർ യേശുദാസ് സ്റ്റീഫൻ, ജൂഡ് ജോർജ്,  ശീമാലെനിൻ, ദിവ്യ ഗണേഷ്, ഔസേപ്പ് ആന്റണി, സേവിയർ, നൗഷാദ്, രാജു അലോഷ്യസ്, രവീന്ദ്രൻ, യേശുദാസ്, എന്നിവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!