നേതാജി ഗ്രന്ഥശാല രാമച്ചംവിള ഗവൺമെന്റ് എൽ.പി.സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച പഠനവിനോദയാത്ര കവി രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.അനിൽകുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി കെ.എസ് ഗിരി സ്വാഗതം പറഞ്ഞു.
ജില്ലലൈബ്രറി കൗൺസിൽ അംഗം
ജി.കൊച്ചുകൃഷ്ണക്കുറുപ്പ്, വിജയകുമാർ വൈഷ്ണവം, ഹരികുമാർ, എം.വിജയകുമാർ എന്നിവർ പങ്കെടുത്തു. ഹെഡ്മിസ്ട്രസ്
ആശ ഡി.എസ് നന്ദി പറഞ്ഞു.