Search
Close this search box.

ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങൾ ചവിട്ടി മെതിക്കപ്പെടുന്നു : മന്ത്രി അഡ്വ.ജി.ആർ അനിൽ.

IMG-20230403-WA0040

ആറ്റിങ്ങൽ : ജനാധിപത്യത്തിന്റെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്ന അഭൂതപൂർവ്വമായ രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളതെന്നും, നാടിന്റെ മതേതരത്വവും സോഷ്യലിസവും പോലുള്ള അടിസ്ഥാന മൂല്യങ്ങൾ ചവിട്ടി മെതിക്കപ്പെടുകയാണെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആർ അനിൽ അഭിപ്രായപ്പെട്ടു.

സി.പി.ഐ ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ വ്യാപാര ഭവനിൽ നടന്ന ജനറൽ ബോഡിയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗ്ഗീയ ഫാസിസ്റ്റ് ശക്തികളുടെ വെല്ലുവിളികൾ ഏറ്റെടുക്കാൻ കരുത്തുറ്റ സി.പി.ഐ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സി.പി.ഐ ആറ്റിങ്ങൽ മണ്ഡലം സെക്രട്ടറി സി. എസ്. ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. വി.ശശി എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം അസി. സെക്രട്ടറി ഡി. മോഹൻദാസ്, സെക്രട്ടറിയേറ്റ് അംഗം അഡ്വ. എം. മുഹ്സിൻ എന്നിവർ സംസാരിച്ചു. മണ്ഡലം കമ്മിറ്റിയംഗം മുഹമ്മദ് റാഫി സ്വാഗതവും സെക്രട്ടറിയേറ്റ് അംഗം ചെറുന്നിയൂർ ബാബു നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!