Search
Close this search box.

കിളിമാനൂർ വി.ആർ.എ. വേനൽത്തുമ്പികൾ സമാപിച്ചു

IMG-20230404-WA0015

കിളിമാനൂർ : വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷൻ വേനൽത്തുമ്പികൾ വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷൻ എല്ലാ വർഷവും ഏപ്രിൽ മാസത്തിൽ പ്ലസ്ടു വരെ പഠിക്കുന്ന കുട്ടികൾക്കായി നടത്തുന്ന വെക്കേഷൻ ക്യാമ്പ് വേനൽത്തുമ്പികൾ സമാപിച്ചു.

പരവൂർ അനിൽ, സതീന്ദ്രൻ പന്തലക്കോട് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ക്യാമ്പിന്റെ ഉദ്ഘാടനം കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. മനോജ് നിർവ്വഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് എൻ. ഹരികൃഷ്ണന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ രക്ഷാധികാരി മോഹൻ വാലഞ്ചേരി സ്വാഗതവും ജന.സെക്രട്ടറി ഷീജാരാജ് കൃതജ്ഞതയും രേഖപ്പെടുത്തി.

ഗ്രാമ പഞ്ചായത്തംഗം വി.ഉഷാകുമാരി, ഫ്രാക് ജന.സെക്രട്ടറി ടി.ചന്ദ്രബാബു, ട്രഷറർ ജി.ചന്ദ്രബാബു, വൈസ് പ്രസിഡന്റുമാരായ പ്രഫ.എം.എം. ഇല്യാസ്, എ.ടി.പിള്ള തുടങ്ങിയവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!