Search
Close this search box.

വർക്കലയിൽ രണ്ടുപേർ കഞ്ചാവുമായി പിടിയിൽ

IMG-20230406-WA0014

വർക്കലയിൽ വൻകഞ്ചാവ് വേട്ട. 8.5 കിലോയോളം കഞ്ചാവുമായി രണ്ട് യുവാക്കൾ ഡാൻസഫ് ടീമിന്റെ പിടിയിലായി.ട്രെയിൻ മാർഗ്ഗം ഇവർ വർക്കലയിൽ എത്തിച്ച കഞ്ചാവ് ഡാൻസഫ് ടീം പിടികൂടിയത്.

മംഗലപുരം മോഹനപുരം വെള്ളൂർ അലിയാർ മൻസിലിൽ നിഹാസ് (33), പാലക്കാട് ചന്ദ്രനഗറിൽ കരിങ്ങര പള്ളി കാരക്കാട് വീട്ടിൽ വിഘ്നേഷ് (24) എന്നിവരാണ് പിടിയിലായത്.

ആന്ധ്രാപ്രദേശിൽ നിന്നും കഞ്ചാവ് കുറഞ്ഞ വിലയ്ക്ക് വാങ്ങി വിനോദ സഞ്ചാര മേഖലയായ വർക്കലയിൽ എത്തിച്ചു അമിതലാഭത്തിൽ വിൽക്കാൻ ആയിരുന്നു യുവാക്കൾ പദ്ധതിയിട്ടിരുന്നത് . ട്രെയിൻ മാർഗം ചെന്നൈയിൽ എത്തിയശേഷം അവിടെ നിന്നും ചെന്നൈ – തിരുവനന്തപുരം മെയിൽ ട്രെയിനിൽ യുവാക്കൾ രാവിലെ 10.30 ഓട് കൂടി വർക്കല റെയിൽവേ സ്റ്റേഷനിൽ എത്തുകയായിരുന്നു.

ലഹരിക്കടത്തു റാക്കറ്റുമായി ഈ യുവാക്കൾക്ക് അടുത്ത ബന്ധം ഉണ്ടെന്ന് പോലീസിന് രഹസ്യ വിവരം ലഭിക്കുകയും തുടർന്ന് ഡാൻസഫ് ടീമും വർക്കല പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ യുവാക്കളെ പിടികൂടുകയായിരുന്നു. ഗ്രീസിന്റെ വീപ്പയിൽ നാല് പ്ലാസ്റ്റിക് കവറുകളിലായി സൂക്ഷിച്ചാണ് ഇവർ കഞ്ചാവ് കടത്തിയത്. കയ്യിലുള്ള തുണി അടങ്ങുന്ന ബാഗുകൾ എടുത്തുകൊണ്ട് സ്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ്‌ഫോമിൽ പ്രതിയായ നിഹാസ് ഇറങ്ങുകയും ട്രെയിൻ സ്റ്റേഷനിൽ നിന്നും പുറപ്പെടാൻ നേരം കഞ്ചാവ് സൂക്ഷിച്ച വീപ്പയുമായി കൂടെ ഉണ്ടായിരുന്ന വിഘ്നേഷ് ഇറങ്ങുകയുമായിരുന്നു എന്നാണ് ഡാൻസഫ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം. തുടർന്ന് ഇവരെ പരിശോധിക്കുമ്പോൾ ആണ് കഞ്ചാവ് കണ്ടെത്തുന്നത്. വിനോദ സഞ്ചാര മേഖലയിൽ ലഹരി ഉപയോഗം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ അമിതലാഭം ലക്ഷ്യം വച്ചുകൊണ്ടുള്ള വില്പനയാണ് ലഹരിക്കടത്തിന് പിന്നിൽ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. ട്രെയിനിൽ എത്തിയ യുവാക്കളെ സ്വീകരിക്കുവാൻ സ്റ്റേഷൻ പരിസരത്ത് മറ്റാരെങ്കിലും എത്തിയിട്ടുണ്ടാവാം എന്നും പോലീസ് സംശയിക്കുന്നുണ്ട്.

മയക്കുമരുന്ന് ശൃംഗലയുമായി അടുത്ത ബന്ധം പുലർത്തുന്ന ഈ യുവാക്കൾ മാസങ്ങളായി നിരീക്ഷണത്തിൽ ആയിരുന്നു . ഇവരിൽ നിന്നും പിടിച്ചെടുത്ത കഞ്ചാവിന് ഏകദേശം 5 ലക്ഷം രൂപയിലധികം വിലയിൽ വിപണിയിൽ വിൽക്കാൻ കഴിയും എന്നാണ് ഡാൻസഫ് ടീമിന്റെ വിലയിരുത്തൽ. അന്യസംസ്ഥാനത്തു നിന്നും കേരളത്തിലേക്കുള്ള ലഹരിക്കടത്തിന് പിന്നിലുള്ള റാക്കറ്റിനെ ചുറ്റിപ്പറ്റി സമഗ്ര അന്വേഷണം പോലീസിന്റെ ഭാഗത്ത്‌ നിന്നും ശക്തമാക്കിയിട്ടുണ്ട്.

വർക്കല താലൂക്ക് തഹസിൽദാർ സ്ഥലത്തെത്തി അളവ് തൂക്കം ഉൾപ്പെടെയുള്ള നടപടികൾ പൂർത്തീകരിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ
കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

തിരുവനന്തപുരം ജില്ലാ റുറൽ എസ് പി ശിൽപ ദേവയ്യയുടെ നിർദ്ദേശാനുസരണം നർകോട്ടിക് സെൽ ഡിവൈഎസ്പി റാസിത് , വർക്കല ഡിവൈഎസ്പി സി.ജെ മാർട്ടിൻ എന്നിവരുടെ നേതൃത്വത്തിൽ ഡാൻസഫ് എസ്.ഐ മാരായ ഫിറോസ് ഖാൻ , ബിജു എഎച്ച് , എഎസ്ഐ മാരായ ബിജു കുമാർ , ബി.ദിലീപ് , എസ്.സി.പി.ഒ മാരായ അനൂപ് , വിനീഷ് , സിപിഒ സുനിൽരാജ് , വർക്കല പോലീസ് സബ് ഇൻസ്‌പെക്ടർ അഭിഷേക് , ഗ്രേയ്ഡ് എസ് ഐ ഫ്രാങ്ക്ളിൻ , എസ്. സി. പി. ഒ ഷൈജു , ഷിജു , സിപിഒ ശംഭുരാജ് , സുജിത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!