Search
Close this search box.

ആറ്റിങ്ങൽ മാമത്ത് നിയന്ത്രണംവിട്ട കാർ ടൂറിസ്റ്റ് ബസ്സിലിടിച്ച് അപകടം, ഒരാൾക്ക് ഗുരുതര പരിക്ക്

eiW9W5541539

ആറ്റിങ്ങൽ : ദേശീയപാതയിൽ ആറ്റിങ്ങൽ മാമത്ത് നിയന്ത്രണംവിട്ട കാർ ടൂറിസ്റ്റ് ബസ്സിലിടിച്ച് അപകടം. അപകടത്തിൽ കാർ ഡ്രൈവർക്ക് ഗുരുതര പരിക്ക്. ഇന്ന് രാവിലെ 8:45ഓടെയാണ് അപകടം.

തിരുവനന്തപുരം ഭാഗത്തേക്ക്‌ പോയ ആലപ്പുഴ സ്വദേശിയുടെ സെലേറിയോ കാറാണ് മാമം പാലത്തിനു സമീപം വെച്ച് എതിർ ദിശയിൽ വന്ന ടൂറിസ്റ്റ് ബസ്സിലേക്ക് ഇടിച്ചു കയറിയത്. ഇടിയുടെ ആഘാതത്തിൽ സെലിറിയോ കറങ്ങി തിരിഞ്ഞ് കാറിനു പിന്നാലെ വന്ന മറ്റൊരു ആൾട്ടോ കാറിലും ഇടിച്ചു. പൂവാറിൽ നിന്ന് ഇടത്വായിലേക്ക് തീർത്ഥാടകരെയും കൊണ്ടുപോയ ടൂറിസ്റ്റ് ബസ് ആണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ സെലേറിയോ കാർ ഡ്രൈവർക്ക് ഗുരുതര പരിക്കുണ്ട്. കാർ പൂർണമായും തകർന്ന നിലയിലാണ്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ആറ്റിങ്ങൽ ഫയർഫോഴ്സ് എത്തി റോഡിൽ ഉണ്ടായിരുന്ന ഓയിലും മറ്റും വെള്ളമൊഴിച്ചു നീക്കി. ആറ്റിങ്ങൽ പോലീസ് തുടർന്ന് നടപടികൾ സ്വീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!