Search
Close this search box.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെൺ​കു​ട്ടി​യെ വീടുകയറി ആക്രമിച്ചു , കെ.​എ​സ്.​ഇ.​ബി ലൈ​ൻ​മാ​ന് ത​ട​വും പിഴയും

eiVINVW76473

വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെൺ​കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം കാ​ട്ടി​യ കു​റ്റ​ത്തി​ന് കെ.​എ​സ്.​ഇ.​ബി ലൈ​ൻ​മാ​ന് ത​ട​വും പി​ഴ​യും. സ്ത്രീ​ക​ൾക്കും കു​ട്ടി​ക​ൾ​ക്കും എ​തി​രെ​യു​ള്ള ലൈം​ഗി​ക അ​തി​ക്ര​മ കു​റ്റ​കൃ​ത്യ​ങ്ങ​ൾ വി​ചാ​ര​ണ ചെ​യ്യു​ന്ന ആറ്റിങ്ങ​ൽ ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി, ഡി​സ്ട്രി​ക്​​റ്റ്​ ജ​ഡ്ജി ടി.​പി. പ്രഭാ​ഷ് ലാ​ൽ ആ​ണ് പ്ര​തി​ക്ക് ശി​ക്ഷ വി​ധി​ച്ച​ത്. മു​ട്ടു​ക്കോ​ണം സ്വ​ദേ​ശി അജീ​ഷ് കു​മാ​റി​നെ​യാ​ണ് കു​റ്റ​ക്കാ​ര​നാ​യി ക​ണ്ടെ​ത്തി ശി​ക്ഷ വി​ധി​ച്ച​ത്.

2016 ഏ​പ്രി​ൽ മാ​സ​ത്തി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വീ​ടി​നു​സ​മീ​പം വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ശ​രി​യാ​ക്കാ​നെ​ത്തി​യ ലൈ​ൻ​മാ​ൻ ഇ​ര​യു​ടെ വീ​ട്ടി​ൽ ആ​രു​മി​ല്ലെ​ന്ന്​ മ​ന​സ്സി​ലാ​ക്കു​ക​യും അ​തി​ക്ര​മി​ച്ച് ക​യ​റി പെ​ൺ​കു​ട്ടി​യോ​ട് ലൈം​ഗി​ക അ​തി​ക്ര​മം കാ​ണി​ക്കു​ക​യും ചെ​യ്​​തെ​ന്ന​താ​ണ്​ പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്. കു​ട്ടി​ക​ൾ​ക്കെ​തി​രെ​യു​ള്ള ലൈം​ഗി​കാ​തി​ക്ര​മം ത​ട​യു​ന്ന നി​യ​മ​ത്തി​ലെ വ​കു​പ്പു​ക​ൾ പ്ര​കാ​രം പ്ര​തി​ക്ക് മൂ​ന്നു വ​ർ​ഷം ക​ഠി​ന​ത​ട​വും, 20,000 രൂ​പ പി​ഴ ശി​ക്ഷ​യും, വീ​ട്ടി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റി​യെ​ന്ന കു​റ്റ​ത്തി​ന് ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മ​ത്തി​ലെ വ​കു​പ്പു​ക​ൾ പ്ര​കാ​രം മൂ​ന്നു മാ​സം ക​ഠി​ന​ത​ട​വും 10,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു.

ഇരുപതിനായിരം രൂപ പിഴത്തുക കെട്ടിവയ്ക്കുന്ന പക്ഷം ആയത് വിക്ടിം കോമ്പൻസേഷൻ എന്ന നിലയ്ക്ക് അതിജീവിതയ്ക്ക് നൽകണമെന്നും, പിഴ തുക കെട്ടിവെക്കുവാൻ വീഴ്ച വരുത്തുന്ന സാഹചര്യത്തിൽ പ്രതി ആറുമാസം കഠിന തടവ് കൂടുതലായി അനുഭവിക്കണമെന്നും വിധിയുത്തരവ് ഉണ്ട്. ശിക്ഷ ഒരേ കാലയളവിൽ അനുഭവിച്ചാൽ മതിയെന്നും വിചാരണ തടവുകാലം ശിക്ഷാ ഇളവിന് അർഹതയുണ്ടെന്നും വിധി ന്യായത്തിൽ ഉണ്ട്.

പള്ളിക്കൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന കിരൺ ടി ആർ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി ചാർജ് ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷൻ 12 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകൾ തെളിവായി നൽകുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം. മുഹസിൻ ഹാജരായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!