Search
Close this search box.

ഇന്ന് പ്രേംനസീറിന്റെ 96-ാം പിറന്നാൾ,  ഗാനോപഹാരമൊരുക്കി ജന്മനാട്

eiK16O343843

ആയിരക്കണക്കിന് മധുര ഗാനങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ജീവിക്കുന്ന നിത്യഹരിതനായകന്റെ തൊണ്ണൂറ്റിയാറാം ജന്മദിനത്തിൽ പ്രേംനസീറിനെ കുറിച്ച് ഗാനമൊരുക്കി ജന്മനാട് ഓർമ്മ പുതുക്കുന്നു. പ്രേംനസീർ എന്ന ഇതിഹാസതാരത്തെ ക്കുറിച്ച് പ്രേംനസീറിന്റെ ആരാധകർ ഒരുക്കുന്ന സംഗീത ആൽബത്തിന് ‘പ്രേമോദാരം’എന്നാണ് പേര് നൽകിയിട്ടുള്ളത്. പ്രേംനസീറെന്ന അതുല്ല്യ കലാകാരന്റെ വ്യത്യസ്ത അഭിനയ മുഹൂർത്തങ്ങളെ രേഖാചിത്രങ്ങളാലാണ് ഗാനരംഗങ്ങളിൽ പുനരവതരിപ്പിക്കുന്നത്.

രാധാകൃഷ്ണൻ കുന്നുംപുറമാണ്
ഗാനരചന നിർവ്വഹിച്ചത്. സിനിമാ സംഗീതസംവിധായകൻ അൻവർ അമനാണ് ഗാനം ചിട്ടപ്പെടുത്തിയത്. ഫ്ലവേഴ്സ് ടോപ് സിംഗറിലൂടെ ശ്രദ്ധേയനായ സൂര്യമഹാദേവനാണ് ഗായകൻ .തീർത്ഥ കമ്മ്യൂണിക്കേഷന്റെ ബാനറിൽ ആൽബം
നിർമിച്ചിരിക്കുന്നത്.

പ്രേംനസീറിന്റെ അയൽവാസിയും പ്രവാസിയുമായ ഹർഷകുമാർ ജി.എസ്. ആണ്. കെ.രാജേന്ദ്രൻ ആശയനിർവ്വഹണവും മിഥുൻ ദൃശ്യങ്ങളും തയ്യാറാക്കിയിരിക്കുന്നു. പ്രേംനസീറിന്റെ ജന്മദിനമായ ഏപ്രിൽ 7 ന് രാവിലെ 7മണിക്ക് ചിറയിൻകീഴ് സ്വദേശിയും ചലച്ചിത്ര-സീരിയൽ നടനുമായ അനീഷ് രവിയാണ്‌ സ്വന്തം you tube ചാനലിലൂടെ ആൽബം പ്രകാശനം ചെയ്യുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!