Search
Close this search box.

കാട്ടാക്കടയിൽ അമ്മയെ തലയ്ക്കടിച്ചു പരിക്കേൽപ്പിച്ച മകൻ അറസ്റ്റിൽ.

eiXJE6327736

കാട്ടാക്കടയിൽ മദ്യലഹരിയിൽ അമ്മയുടെ തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച മകൻ അറസ്റ്റിൽ.

കാട്ടാക്കടയിൽ വാടകയ്‌ക്ക് താമസിക്കുന്ന കല്ലറ പാങ്ങോട് സ്വദേശി ഷിബു (50)വാണ് പിടിയിലായത്.

ഇയാളുടെ ഉമ്മ ഖദീജയെ (66)യാണ് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചത്. ഷിബു തന്റെ മക്കളായ സൈന (12), സാനിയ (9) എന്നിവരെ പതിവായി ഉപദ്രവിക്കാറുണ്ട്. ഇത് തടഞ്ഞതിനാണ് ഖദീജയെ മർദിച്ചത്. സൈക്കിൾ ഫോർക്കുകൊണ്ട് ഖദീജയുടെ തലക്കടിച്ചു വീഴ്‌ത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഡ്രൈവറായ ഷിബു രാത്രി മദ്യപിച്ചെത്തി കുട്ടികളെ ഉപദ്രവിക്കുന്നത് പതിവാണ്. തന്റെ മക്കൾ അല്ല എന്നുപറഞ്ഞാണ് മർദനം. കുട്ടികളുടെ അമ്മ ഹസീന ഖത്തറിലാണ്. ഉപദ്രവം സഹിക്കാതെ ആയപ്പോൾ ഖദീജ കൊച്ചുമക്കളുമായി കുറച്ചുനാൾ ബന്ധുവീട്ടിലേക്ക് മാറിതാമസിച്ചിരുന്നു.കഴിഞ്ഞദിവസം വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വീണ്ടും ആക്രമിച്ചത്.

ബഹളംകേട്ട് അയൽവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു. പരിക്കേറ്റ ഖദീജയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ഖദീജയുടെ നിലഗുരുതരമാണ്. രാത്രിയോടെ ഷിബുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വിവരമറിഞ്ഞ് ഹസീന നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!