വിലക്കയറ്റവും നികുതി ഭാരവും ജനജീവിതം ദുസ്സഹമാക്കും; വിസ്ഡം യൂത്ത്

eiZ43MQ25620

ആറ്റിങ്ങൽ : നിത്യോപയോഗ സാധനങ്ങളുടെ വിലയിലുള്ള കുതിപ്പും നികുതിയിനങ്ങളിലെ അധിക ബാധ്യതയും പൗരൻമാർക്ക് ജീവിതം ദുസ്സഹമാക്കുമെന്ന് വിസ്ഡം യൂത്ത് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ‘യുവപഥം’ യുവജനസംഗമം അഭിപ്രായപ്പെട്ടു.

കോവിഡാനന്തര പ്രതിസന്ധികൾക്കിടയിൽ കൂടുതൽ സാമ്പത്തിക ബാധ്യത വരുത്തി വെക്കുന്നത് ജനങ്ങൾക്ക് ഏറെ പ്രയാസകരമാണ്.
ഫാഷിസ്റ്റ് അജണ്ടകളെ തുറന്ന് കാണിക്കാനും പ്രതിപക്ഷ ഐക്യം സ്ഥാപിക്കാനും ലഭിക്കുന്ന അവസരങ്ങൾ രാഷ്ട്രീയ പാർട്ടികൾക്കുള്ളിലെ ആഭ്യന്തര ചേരിതിരിവുകൾ മൂലം ഉപയോഗപ്പെടുത്താതെ പോകുന്നത് അപലപനീയമാണ്.

ദൈവീക ഗ്രന്ഥമായ വിശുദ്ധ ഖുർആനിൻ്റെ അവതീർണ്ണമാസമായ പുണ്യ റമദാനിൽ ലഹരി മോചനം സാധ്യമാണ് എന്ന ഇസ്ലമിക ആശയ പ്രചരണം ഓരോ വ്യക്തിയും ഏറ്റെടുക്കണമെന്നും സംഗമം അഭ്യർത്ഥിച്ചു.

ഖുർആൻ പഠനം, പാരായണം, പ്രചാരണം തുടങ്ങിയ കാര്യങ്ങളിൽ വിശ്വാസികൾ കുടുതൽ ശ്രദ്ധ പുലർത്തി നിരന്തരമായ പശ്ചാത്താപത്തിലൂടെ പൂർണ്ണമായ ആത്മവിശുദ്ധി കൈവരിക്കാൻ വിശ്വാസികൾ തയ്യാറാകണമെന്നും സംഗമം അഭിപ്രായപ്പെട്ടു.
പാലാംകോണം സലഫി മസ്ജിദിൽ നടന്ന പരിപാടി വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ആറ്റിങ്ങൽ മണ്ഡലം പ്രസിഡൻ്റ് നസീർ എ മജീദ് ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് മണ്ഡലം വൈസ് പ്രസിഡൻ്റ് ത്വാഹ അബ്ദുൽബാരി അദ്ധ്യക്ഷനായി. സലിം കുട്ടി ഓടയം, മനാഫ് പാലാംകോണം, നിഹാസ്, ജമീൽ, തുടങ്ങിയവർ പങ്കെടുത്തു. തംജീദ് അൽ ഹികമി, ശുഹൈബ് അൽ ഹികമി, അമീൻ മൗലവി പൂന്തുറ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. വിസ്‌ഡം യൂത്ത് മണ്ഡലം സെക്രട്ടറി നൗഫൽ മണനാക്ക് സ്വാഗതവും വിസ്ഡം സ്റ്റുഡൻസ് മണ്ഡലം വൈസ് പ്രസിഡൻ്റ് മുഹമ്മദ് റയ്യാൻ നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!