ആകര്‍ഷകമായ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ് അക്ഷയ തൃതീയ ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു

IMG-20230411-WA0019

ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് ഉപയോക്താക്കള്‍ക്ക് ആകര്‍ഷകമായ ഓഫറുകളുമായി അക്ഷയ തൃതീയ ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു. അക്ഷയ തൃതീയയുടെ ഐശ്വര്യപൂര്‍ണമായ അവസരത്തില്‍ കല്യാണ്‍ ജൂവലേഴ്സ് ഓരോ ആഭരണ പര്‍ച്ചേയ്സിനുമൊപ്പം ആകര്‍ഷകമായ ഇളവുകളും മൂല്യമേറിയ സമ്മാനങ്ങളുമാണ് ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്.

സവിശേഷമായ ഈ ഓഫറിലൂടെ കല്യാണ്‍ ജൂവലേഴ്സ് ഉപയോക്താക്കള്‍ക്ക് സ്വര്‍ണം, ഡയമണ്ട്, അണ്‍കട്ട്, പ്രഷ്യസ് സ്റ്റോണ്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ള ആഭരണങ്ങള്‍ വാങ്ങുന്നതിനൊപ്പം പരമാവധി മൂല്യം ലഭ്യമാക്കും. അയ്യായിരം ദിര്‍ഹത്തിന് സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ അര ഗ്രാം സ്വര്‍ണനാണയവും അയ്യായിരം ദിര്‍ഹത്തിന് പ്രഷ്യസ്, അണ്‍കട്ട് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഒരു ഗ്രാം സ്വര്‍ണനാണയവും ലഭിക്കും. അയ്യായിരം ദിര്‍ഹത്തിന്‍റെ ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ രണ്ടു ഗ്രാം സ്വര്‍ണനാണയം സ്വന്തമാക്കാം. യുഎഇ-ലെ എല്ലാ ഷോറൂമുകളിലും മേയ് 30 വരെയാണ് ഈ ബംപര്‍ ഓഫറുകളുടെ കാലാവധി.

ഉപയോക്താക്കളുടെ ആകമാന ഷോപ്പിംഗ് അനുഭവം വര്‍ദ്ധിപ്പിക്കുന്നതിനും സമഗ്രമായ ഷോപ്പിംഗ് അന്തരീക്ഷം ഒരുക്കുന്നതിനുമുള്ള പരിശ്രമങ്ങളില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ മികച്ച മുന്നേറ്റം നടത്തുവാന്‍ സാധിച്ചിരുന്നുവെന്ന് കല്യാണ്‍ ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന്‍ പറഞ്ഞു. 2023-ലെ അക്ഷയ തൃതീയക്ക് തുടക്കം കുറിക്കുമ്പോള്‍ ആഭരണ പര്‍ച്ചേയ്സില്‍നിന്നും ഉപയോക്താക്കള്‍ക്ക് ഏറ്റവും ഉയര്‍ന്ന മെച്ചം ലഭിക്കണമെന്നാണ് ലക്ഷ്യം വയ്ക്കുന്നത്. ഏറ്റവും മികച്ച ഷോപ്പിംഗ് അനുഭവം ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള പ്രതിബദ്ധതയും കമ്പനിയുടെ അടിസ്ഥാന തത്വങ്ങളായ വിശ്വാസവും സുതാര്യതയും ഭാവിയിലും ഉയര്‍ത്തിപ്പിടിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് നല്കുക എന്ന പ്രതിബദ്ധതയുടെ ഭാഗമായി കല്യാണ്‍ ജൂവലേഴ്സ് എല്ലാ സ്വര്‍ണാഭരണ പര്‍ച്ചേയ്സിനുമൊപ്പം 4-ലെവല്‍ അഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്കുന്നുണ്ട്. വിവിധ പ്യൂരിറ്റി ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കിയ ആഭരണങ്ങളാണ് കല്യാണ്‍ ജൂവലേഴ്സ് വിറ്റഴിക്കുന്നത്. ഇതിനൊപ്പം നാലുതലത്തിലുള്ള സാക്ഷ്യപത്രത്തിലൂടെ ഉപയോക്താക്കള്‍ക്ക് ഇന്‍വോയിസില്‍ കാണിച്ചിരിക്കുന്ന ശുദ്ധതയുടെ മൂല്യം ആഭരണങ്ങള്‍ കൈമാറ്റം ചെയ്യുമ്പോഴും വിറ്റഴിക്കുമ്പോഴും ലഭിക്കുമെന്നതാണ് മെച്ചം. കൂടാതെ ജീവിതകാലം മുഴുവന്‍ ബ്രാന്‍ഡ് ഷോറൂമുകളില്‍നിന്ന് സ്വര്‍ണാഭരണങ്ങളുടെ മെയിന്‍റനന്‍സ്  സൗജന്യമായി ചെയ്തു കൊടുക്കും.

കല്യാണ്‍ ജൂവലേഴ്സിന്‍റെ ഡയമണ്ടുകള്‍ക്കും സെമി പ്രഷ്യസ്സ്റ്റോണ്‍ ആഭരണങ്ങള്‍ക്കുമായുള്ള ലൈല ആഭരണശേഖരം, പോള്‍ക്കി ആഭരണങ്ങളടങ്ങിയ തേജസ്വി, കരവിരുതാല്‍ തീര്‍ത്ത ആന്‍റിക് ആഭരണശേഖരമായ മുദ്ര, ടെംപിള്‍ ആഭരണങ്ങള്‍ അടങ്ങിയ നിമാ, നൃത്തം ചെയ്യുന്ന ഡയമണ്ടുകളായ ഗ്ലോ, സോളിറ്റയര്‍ പോലെ തോന്നിപ്പിക്കുന്ന ഡയമണ്ട് ആഭരണങ്ങളായ സിയാ, അണ്‍കട്ട് ഡയമണ്ടുകള്‍ അടങ്ങിയ അനോഖി, വിവാഹാഭരണങ്ങളായ മുഹൂര്‍ത്ത്, പ്രഷ്യസ്സ്റ്റോണ്‍ ആഭരണങ്ങളുടെ ശേഖരമായ രംഗ് എന്നിങ്ങനെയുള്ള ജനപ്രിയ ഹൗസ്ബ്രാന്‍ഡുകളില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം.

ബ്രാന്‍ഡിനെക്കുറിച്ചും ശേഖരത്തെക്കുറിച്ചും ഓഫറുകളെക്കുറിച്ചും കൂടുതല്‍ അറിയുന്നതിന്  www.kalyanjewellers.net എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!