ആറ്റിങ്ങൽ -: ആയിരങ്ങൾ സംഗമിക്കുന്ന ആറ്റിങ്ങൽ മഖ്ദൂമിയ്യ: പ്രാർത്ഥന സമ്മേളനം സയ്യിദ് മുഹ്സിൻ ബാഫഖി അൽ ഹസനി പതാക ഉയർത്തിയതോടെ തുടക്കമായി.തുടർന്ന് റമളാൻ ശഹ്റുൽ ഖുർആൻ എന്ന വിഷയത്തിൽ ഹാമിദ് യാസീൻ ജൗഹരി അൽ മദനി പ്രഭാഷണം നടത്തി. തുടർന്ന് ഇന്നു രാവിലെ മുതൽ ആരംഭിക്കുന്ന അസ്മാഉൽ ബദർ, ഖത്മുൽ വിതരിയ, ഹദിയ തുടങ്ങിയ വിവിധ സെക്ഷനുകൾ കേരളത്തിലെ പ്രമുഖ ആത്മീയ നേതൃത്വങ്ങൾ നേതൃത്വം നൽകും. രാത്രി പതിനൊന്നിന് നടക്കുന്ന പ്രാർത്ഥന സമ്മേളനത്തിൽ ഡോ. സയ്യിദ് അശൈഖ് അബ്ദുൽ ജലീൽ, ജോർദാൻ ഡോ. സയ്യിദ് അബ്ദുറഹ്‌മാൻ, ജോർദാൻ തുടങ്ങിയ വിശിഷ്ടാതിഥികൾ സംമ്പന്ധിക്കും. സമാപന പ്രാർത്ഥന ബദറുസ്സാദാത്ത് സയ്യിദ് ഇബ്രാഹീം ഖലീൽ അൽ ബുഖാരി കടലുണ്ടി നിർവ്വഹിക്കും.
