കരവാരം സി.ഡി.എസിന്റെ നേതൃത്വത്തിൽ വിഷു ചന്ത ആരംഭിച്ചു

eiD3A9Z97311

കരവാരം പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ വിഷു ചന്തയ്ക്ക് തുടക്കമായി. കരവാരം പഞ്ചായത്തിന്റെ ചാത്തമ്പറ കേന്ദ്രീകരിച്ചാണ് ഇത്തവണ വിഷു ചന്ത ഒരുക്കിയിരിക്കുന്നത്. ഏപ്രിൽ 13ന് തുടങ്ങി 15 വരെ വിഷു ചന്ത പ്രവർത്തിക്കും. ഈ ചന്തയിൽ കുടുംബശ്രീ സംരംഭകരുടെ വിവിധ ഉൽപ്പന്നങ്ങളും വിഷുക്കണി വിഭവങ്ങളും ആവശ്യക്കാർക്ക് വാങ്ങാവുന്നതാണ്.

ചന്തയുടെ ഉദ്ഘാടനം ആറ്റിങ്ങൽ എം.എൽ.എ .
ഒ. എസ്. അംബിക നിർവഹിച്ചു. സി.ഡി.എസ്. ചെയർപേഴ്സൺ ജി വിലാസനയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് മെമ്പർ ദീപ പങ്കജാക്ഷൻ ആദ്യ വില്പന നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം കവിത, ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഉല്ലാസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എംകെ ജ്യോതി , ലതിക. പി .നായർ , പൊതുപ്രവർത്തകരായ അഡ്വ:എസ് എം റഫീഖ്, എം .കെ രാധാകൃഷ്ണൻ, ശിശുപാലൻ തുടങ്ങിയവർ സംസാരിച്ചു. യോഗത്തിന് സി.ഡി.എസ്. വൈസ് ചെയർപേഴ്സൺ സീന സ്വാഗതവും എം ഇ കൺവീനർ റീന ബൈജു നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!